NEWS
എന്ത് പറ്റി കിം ജോങ് ഉന്നിന് ? രണ്ട് മാസമായി കാണാനില്ല; അഭ്യൂഹങ്ങളിൽ അപകട സൂചന

പ്യോങ്യാങ് ∙ ഉത്തരകൊറിയയുടെ ഭരണാധികാരി കിം ജോങ് ഉൻ എവിടെ? കഴിഞ്ഞ കുറച്ചുനാളായി ലോകത്തെ വിവിധ ഇടങ്ങളിൽ നിന്നും കിം ജോങ് ഉൻ എവിടെ എന്ന് അന്വേഷണം ഉയരുന്നുണ്ട്. കാരണം കഴിഞ്ഞ 2 മാസമായി കിം പങ്കെടുക്കുന്ന പരിപാടികളുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടില്ല. ഇതേത്തുടർന്ന് 42 കാരനായ കിം അസുഖബാധിതനായി ചികിത്സയിലാണെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ജൂൺ 9 നാണ് അവസാനമായി കിമ്മിനെ അവസാനമായി പൊതുപരിപാടിയിൽ കണ്ടത്. പ്യോങ്യാങ്ങിൽ ചൈനയിൽ നിന്നുള്ള പ്രതിനിധികളെ സ്വീകരിക്കുന്ന ചടങ്ങായിരുന്നു അത്. ഇതിനുശേഷം കിം പൂർണ നിശബ്ദനായി.കൊറിയൻ യുദ്ധം അവസാനിച്ചതിന്റെ 73-ാം വാർഷികാഘോഷങ്ങളിൽ കിമ്മിനെ കാണാതായതോടെയാണ് ലോകം ഉത്തരകൊറിയൻ നേതാവിന്റെ ശൂന്യത ശ്രദ്ധിക്കാൻ ആരംഭിച്ചത്. മുൻപ് കൊറിയൻ യുദ്ധം അവസാനിച്ചതിന്റെ വാർഷികാഘോഷങ്ങളിൽ ഉത്തരകൊറിയയുടെ സൈനിക ശക്തി പ്രദർശിപ്പിക്കുന്ന ചടങ്ങിൽ കിം പങ്കെടുക്കുകയും രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുമായിരുന്നു.
Fashion ⏭️


