NEWS

വയനാട് ലിറ്ററേച്ചർ ഫെസ്റ്റ്: വെബ്‌സൈറ്റ് പ്രകാശനം ചെയ്തു


തിരുവനന്തപുരം ∙ ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ  മൂന്നാമത് എഡിഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖ്യമന്ത്രി  വി.ഡി.സതീശൻ പ്രകാശനം ചെയ്തു.  മന്ത്രിയും ഡബ്ല്യുഎൽഎഫ് രക്ഷാധികാരിയുമായ ടി. സിദ്ദിഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ഉഷ വിജയൻ, ഐ.സി. ബാലകൃഷ്ണൻ, ഫെസ്റ്റിവൽ ഡയറക്ടറും മുതിർന്ന പത്രപ്രവർത്തകനുമായ ഡോ.വിനോദ് കെ. ജോസ്, തിരുവനന്തപുരം നഗരസഭാ കൗൺസിലർ കെ.എസ്.ശബരീനാഥ്‌, കെ–ഡിസ്ക്  എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം.റിയാസ്, എടവക പഞ്ചായത്ത് അംഗം ഷിൽസൺ മാത്യു, ഫെസ്റ്റിവൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഖിൻ ശ്രീധർ, കണ്ടന്റ് മാനേജർ അജിൻ, വിഡിയോ ഹെഡ് നിധിൻ എന്നിവർ  പ്രസംഗിച്ചു.


Source link

Back to top button