NEWS

കുത്തനെയുള്ള വളവുതിരിയുമ്പോൾ ടാങ്കർ ലോറിയുടെ നിയന്ത്രണം വിട്ടു; കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു


വട്ടപ്പാറ ∙ ഇന്ധനം കയറ്റി വന്ന ടാങ്കർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് 20 പേർക്ക് പരുക്ക്. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴം രാത്രി 10.30ന് എംസി റോഡിൽ വട്ടപ്പാറ ജംക്‌ഷനു സമീപത്തായിരുന്നു അപകടം. കൊച്ചിയിൽ നിന്നു പെട്രോളുമായി എത്തിയ ടാങ്കർ ലോറിയും തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസുമാണു കൂട്ടിയിടിച്ചത്.കുത്തനെയുള്ള വളവുതിരിയുമ്പോൾ ടാങ്കർ ലോറിയുടെ നിയന്ത്രണംവിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വെഞ്ഞാറമൂട്, നെടുമങ്ങാട് അഗ്നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും ചേർന്നാണു പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെത്തുടർന്ന് എംസി റോഡിലെ ഗതാഗതം ഒന്നര മണിക്കൂറോളം തടസ്സപ്പെട്ടു.


Fashion ⏭️

Back to top button