NEWS

കുടിവെള്ളം പോലുമില്ലാതെ യുപിയിലെ സ്കൂളുകൾ; കുട്ടികൾ സമരത്തിൽ: അനുനയിപ്പിക്കാൻ സർക്കാർ രംഗത്ത്


ന്യൂഡൽഹി ∙ ശുദ്ധജലമടക്കം അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് ഉത്തർപ്രദേശിൽ വിദ്യാർഥികൾ ആരംഭിച്ച സമരം കൂടുതൽ സ്കൂളുകളിലേക്കു വ്യാപിച്ചു. സർക്കാർ സ്കൂളുകളിലെ അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യമില്ലാത്ത കെട്ടിടങ്ങൾ, വ്യത്തിഹീനമായ ഉച്ചഭക്ഷണം, ശുദ്ധജലക്ഷാമം, അധികൃതരുടെ മോശംപെരുമാറ്റം തുടങ്ങിയ പ്രശ്നങ്ങൾ ഉയർത്തിയാണ് യുപിയിൽ പ്രൈമറി സ്കൂളിലെ കുട്ടികളടക്കം സമരത്തിനിറങ്ങിയത്.കഴിഞ്ഞ മാസാവസാനം ഫത്തേപുരിലെ സർവോദയ സ്കൂളിൽ ഫാനുകളും ശുചിമുറികളും ശുദ്ധജലവും ആവശ്യപ്പെട്ട് 1500 കുട്ടികൾ 6 മണിക്കൂർ ധർണയിരുന്നതോടെ ഉന്നത ഉദ്യോഗസ്ഥർക്കു സ്ഥലത്തെത്തി ഉറപ്പുകൊടുക്കേണ്ടിവന്നു. ഈ മാസം സമാനമായ ആവശ്യങ്ങളുമായി 6 ഇടങ്ങളിൽ കുട്ടികൾ തെരുവിലിറങ്ങി. കനൗജിലെ ജവാഹർ നവോദയ വിദ്യാലയത്തിലെ കുട്ടികൾ മെസ് ഭക്ഷണം ബഹിഷ്കരിച്ച് ഹോസ്റ്റൽ മുറിയിൽ അടച്ചിരുന്നാണു പ്രതിഷേധിച്ചത്. ഭട്പുർവ സമുഹിയിൽ മുടങ്ങിക്കിടക്കുന്ന കെട്ടിടനിർമാണം ഉടൻ പൂർത്തിയാക്കുമെന്ന ഉറപ്പു ലഭിക്കാതെ ക്ലാസിലിരിക്കില്ലെന്നു പ്രഖ്യാപിച്ച് 250 ൽ ഏറെ പ്രൈമറി വിദ്യാർഥികളാണു ധർണയിരുന്നത്.


Fashion ⏭️

Back to top button