NEWS
‘അവരെ തവിടുപൊടിയാക്കും, ഇനി ഞങ്ങളുടെ ഊഴം’; കാത്തിരുന്നു കാണാമെന്ന് ഡോണൾഡ് ട്രംപ്

വാഷിങ്ടൻ ∙ ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്ന ഭീഷണി ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈജിപ്തിലെ മെഡിറ്ററേനിയൻ തുറമുഖമായ ഡാമിയേറ്റയിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. സംഭവത്തെക്കുറിച്ച് തനിക്ക് ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടുണ്ടെന്നും കാര്യങ്ങൾ ഉടൻ പരിഹരിക്കുമെന്നും ട്രംപ് പറഞ്ഞു.‘‘ഞങ്ങൾ അവർക്ക് നേരെ അതിശക്തമായ ആക്രമണം അഴിച്ചുവിടാൻ പോവുകയാണ്. കാരണം ഇനി അവരെ തിരിച്ചടിക്കേണ്ടത് ഞങ്ങളുടെ ഊഴമാണ്. ആക്രമണം വരുമെന്ന കാര്യം അവർക്ക് നന്നായി അറിയാം’’ – ഡോണൾഡ് ട്രംപ് പറഞ്ഞു. ഭാവിയിൽ എന്തെങ്കിലും തരത്തിലുള്ള കരാറുകളിൽ എത്തിച്ചേരാൻ സാധിക്കുമോ എന്ന് കാത്തിരുന്നു കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Fashion ⏭️


