NEWS

യുഎഇയിൽ ചൂട് അതിരൂക്ഷമാകുന്നു; വീണ്ടും 50 ഡിഗ്രി സെൽഷ്യസ്, മുന്നറിയിപ്പ്


അബുദാബി ∙ യുഎഇയിൽ ചൂട് അതിരൂക്ഷമാകുന്നു. രാജ്യത്ത് താപനില വീണ്ടും 50 ഡിഗ്രി സെൽഷ്യസ് തൊട്ടതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) റിപ്പോർട്ട് ചെയ്തു.അബുദാബിയിലെ അൽ ഷുവാമൈക്കിൽ ഉച്ചയ്ക്ക് 2.30നാണ് രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. വേനൽക്കാലം കനത്തതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത ഉഷ്ണതരംഗമാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും ചൂട് ഉയർന്ന നിലയിൽ തന്നെ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.


Fashion ⏭️

Back to top button