NEWS

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം; പണവും അധികാരവും ലക്ഷ്യമിട്ട് വരുന്നവർക്ക് പറ്റിയതല്ല ട്വന്റി20: സാബു എം.ജേക്കബ്


കൊച്ചി∙ തനിക്കും പാർട്ടിക്കുമെതിരെ അഖിൽ മാരാർ നടത്തിയ പ്രസ്താവനകൾ വസ്തുതാവിരുദ്ധമെന്ന് ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു എം.ജേക്കബ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കര സീറ്റില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചാണ് അഖില്‍ മാരാര്‍ ട്വന്റി20യില്‍ വന്നതെന്നും സാബു എം.ജേക്കബ് പറഞ്ഞു. കൊട്ടാരക്കര സീറ്റ് ട്വന്റി20ക്ക് നല്‍കാമെന്ന് എന്‍ഡിഎ നേതൃത്വം ഉറപ്പ് നല്‍കിയിരുന്നെങ്കിലും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ ചില പ്രത്യേക സാഹചര്യത്തില്‍ സീറ്റ് ലഭിക്കാതെ പോയി. അതിന് പകരമായാണ് അഖിലിന് തൃക്കാക്കര സീറ്റ് പാര്‍ട്ടി നല്‍കിയത്. തൃക്കാക്കര മണ്ഡലത്തില്‍ മത്സരിക്കാന്‍ അഖിലിന് താല്‍പര്യമില്ലായിരുന്നുവെങ്കില്‍ മത്സരിക്കേണ്ടിയിരുന്നില്ലെന്ന് സാബു ജേക്കബ് പറഞ്ഞു.2015 മുതല്‍ പഞ്ചായത്ത്, നിയമസഭ, പാര്‍ലമെന്റ്  തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും പൂര്‍ണ ചെലവുകള്‍ വഹിച്ചത് പാര്‍ട്ടിയാണ്. ഇത്തവണയും നിയമസഭയിലേയ്ക്ക് മത്സരിച്ച 19 സ്ഥാനാര്‍ത്ഥികളുടെയും മുഴുവന്‍ ചെലവുകളും പാര്‍ട്ടിയാണ് വഹിച്ചത്. ഒരു രൂപ പോലും സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥികള്‍ മുടക്കേണ്ടി വന്നിട്ടില്ല. 


Fashion ⏭️

Back to top button