NEWS

2000 രൂപയ്ക്കു മുകളിൽ 0.4% ചാർജ്, 75,000 രൂപയ്ക്കു മുകളിൽ 300 രൂപ; ഈടാക്കുന്നത് വ്യാപാരികളിൽനിന്ന്


ന്യൂഡൽഹി ∙ ഒക്ടോബർ 15 മുതൽ 2000 രൂപയ്ക്കു മുകളിലുള്ള ഓരോ വാണിജ്യ യുപിഐ ഇടപാടിനും (പി2എം) വ്യാപാരിയിൽനിന്ന് 0.4% മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ബാങ്കുകൾ ഈടാക്കും. 75,000 രൂപ വരെയുള്ള ഇടപാടുകൾക്ക് 0.4 ശതമാനവും അതിനു മുകളിലുള്ള ഏത് ഇടപാടിനും 300 രൂപ എന്ന ഫ്ലാറ്റ് നിരക്കുമായിരിക്കും. ഫലത്തിൽ ഒരു ഇടപാടിന് എംഡിആർ ആയി ഈടാക്കാവുന്ന പരമാവധി തുക 300 രൂപയായിരിക്കും. എംഡിആർ ഉപയോക്താക്കളിൽ നിന്നല്ല ഈടാക്കുക.2020 ജനുവരിയിൽ നിർത്തിവച്ച യുപിഐ എംഡിആർ ചാർജാണ് ആറരവർഷത്തിനു ശേഷം പുതിയ രൂപത്തിൽ തിരികെ വന്നത്. 2,000 രൂപയ്ക്കു താഴെയുള്ള വാണിജ്യ ഇടപാടുകൾക്ക് ചാർജ് ഈടാക്കില്ല. വ്യക്തികൾ തമ്മിൽ എത്ര വലിയ തുക അയയ്ക്കുന്നതിനും (പി2പി) ചാർജില്ല.


Fashion ⏭️

Back to top button