NEWS
ഡൽഹി പൊലീസ് അതിക്രമത്തിൽ സമിതിയെ നിയോഗിക്കും, മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ കേസ്– പ്രധാന വാർത്തകൾ

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയിൽ അറസ്റ്റിലായ 18 വയസിൽ താഴെയുള്ളവരെയും ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെയും മോചിപ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചതും പ്രധാനമന്ത്രിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ച മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ കേസെടുത്തതുമാണ് ഇന്ന് തലക്കെട്ടുകളിൽ ഇടം പിടിച്ചത്. വടകരയിലെ എംഡിഎംഎ കേസിൽ മൂന്നാമത്തെ അധ്യാപിക പിടിയിലായതും ശ്രദ്ധിക്കപ്പെട്ട വാർത്തയായി. ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി.നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 18 വയസ്സിൽ താഴെയുള്ളവരും ക്രിമിനൽ പശ്ചാത്തലമില്ലാത്തവരുമായ എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരുകളോടു നിർദേശിച്ചു. ഡിജിറ്റൽ തെളിവുകളെല്ലാം സംരക്ഷിക്കാനും നിർദേശിച്ചു. നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ടി.ജി.മോഹൻ ദാസിനെ തള്ളി ആർഎസ്എസ്. ടി.ജി.മോഹൻദാസ് ആർഎസ്എസിന്റെ ഒരു തരത്തിലുള്ള ചുമതലയും വഹിക്കുന്നില്ലെന്നും അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്നും ആർഎസ്എസ് ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹ് കെ.ബി.ശ്രീകുമാർ പറഞ്ഞു. സമരം ചെയ്യുന്ന വിദ്യാർഥികളെ താനായിരുന്നെങ്കിൽ വെടിവച്ചു കൊല്ലുമായിരുന്നെന്നും ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ് അവിടെ സമരം ചെയ്യുന്നവരെന്നുമായിരുന്നു മോഹൻദാസിന്റെ പ്രസ്താവന. ഇതിനെതിരെ വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Fashion ⏭️


