അടുക്കളയിലെ സിങ്ക് കുഴലിൽ അഴുക്കടിഞ്ഞ് വെള്ളം പോകാതെയായോ? മാറ്റാൻ ഒരിത്തിരി വിനാഗിരി മതി

പ്രതീകാത്മക ചിത്രം
അച്ചാറിലും മാംസവിഭവങ്ങളിലും ഉപയോഗിക്കുന്ന വിനാഗിരി കൊണ്ട് പാചകത്തിന് മാത്രമല്ല ഉപയോഗം. വീട്ടിലെ ചില ചില്ലറ പ്രശ്നങ്ങൾ പരിഹരിക്കാനും വിനാഗിരിക്ക് കഴിവുണ്ട്. പ്രത്യേകിച്ച് അഴുക്ക് നീക്കം ചെയ്യാൻ. ഷവറിന്റെ പൈപ്പിലെ അഴുക്ക് മാറ്റാനും നാളുകളായി ഉള്ള കറ മാറ്റാനുമൊക്കെ വിനാഗിരി നല്ലതാണ്. എന്നാൽ ഇത് വെറുതേ ഉപയോഗിക്കരുത്. മറ്റുചില വസ്തുക്കൾ കൂടി അതിനൊപ്പം ഉപയോഗിക്കണം.
അടുക്കളയിലെ സിങ്കിലെയും വീട്ടിലെ വാഷ്ബേസിൻ പൈപ്പിനടിയിലെയും കുഴലിൽ ചെളിയോ തടസമോ ഉണ്ടായി വെള്ളം കടന്നുപോകാത്ത അവസ്ഥയുണ്ടാകാറുണ്ട്. ഇതിന് പരിഹാരമായി വിനാഗിരിയും ഒരൽപം ബേക്കിംഗ് സോഡയും ചേർത്തുള്ള മിശ്രിതം മാലിന്യം നീക്കാൻ നല്ലതാണ്. ബേക്കിംഗ് സോഡ ഒരു അ ആൽക്കലൈനും വിനാഗിരി അസെറ്റിക് ആസിഡും ആയതിനാൽ ഇവതമ്മിൽ സമ്പർക്കത്തിൽ വന്നാൽ പ്രവർത്തനം ഉടനുണ്ടാകും.
ഇത് വീഴുന്ന പ്രതലത്തിലെ ചെളി മാറുകയും വൃത്തിയാകുകയും ചെയ്യും. ഡ്രൈയിൻ കുഴലിൽ ഒഴിച്ചാൽ തടസം ഒഴിവാകുക മാത്രമല്ല വൃത്തികെട്ട ഗന്ധത്തെ മാറ്റി ഇതിന്റെ സുഗന്ധം ഉണ്ടാകുകയും ചെയ്യും. മാലിന്യം പോകാൻ നല്ലതാണെങ്കിലും ചിലയിടങ്ങളിൽ ഇതിന് വേണ്ടത്ര ഫലം കണ്ടെന്നുവരില്ല. കട്ടിയേറിയ ഗ്രീസ്, തലമുടി, മറ്റ് ഘനമേറിയ വസ്തുക്കൾ കാരണമുള്ള തടസം മാറാൻ വിനാഗിരിയും ബേക്കിംഗ് സോഡയും പോര അതിന് കട്ടിയേറിയ ക്ളീനർ തന്നെവേണം.
ഇത് പ്രയോഗിക്കേണ്ട വിധം ആദ്യം തടസമുള്ള ഡ്രെയിൻ കുഴലിലേക്ക് ഇത്തിരി ബേക്കിംഗ് സോഡ ഇടുക. ഇനി പിറകെ വിനാഗിരി ഒഴിക്കുക. ഉടൻ ശക്തമായ പതയുണ്ടാകുന്നത് കാണാം. ഇനി അൽപം ചൂടുവെള്ളം ഒഴിച്ചുകൊടുക്കുക. പ്ളാസ്റ്റിക്കിലേക്ക് നേരിട്ട് തിളച്ച ചൂടുവെള്ളം ഒഴിക്കാതിരിക്കുന്നതാണ് നല്ലത്. മാത്രമല്ല ഡ്രെയിനേജ് കുഴൽ നിർമ്മിച്ചിരിക്കുന്ന വസ്തു ഏതെന്ന് നോക്കിയ ശേഷം ഈ പൊടിക്കൈ പ്രയോഗിച്ച് നോക്കുന്നതാണ് നല്ലത്.
News ⏭️


