NEWS
‘ഇറാൻ ഭരണകൂടം വിശ്വസിക്കാൻ കൊള്ളാത്തവർ, പൂർണമായി കീഴടങ്ങേണ്ടി വരും’: കടുത്ത മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്‌ടൻ∙ ഇറാൻ ഒന്നുകിൽ പുതിയൊരു ആണവ കരാറിൽ ഒപ്പുവയ്ക്കാൻ തയാറാകണമെന്നും അല്ലാത്തപക്ഷം പൂർണമായി കീഴടങ്ങേണ്ടി വരുമെന്നും ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിന്റെ കടുത്ത നാവിക ഉപരോധത്തെത്തുടർന്ന് ഇറാനിലേക്ക് ഒരു സാധനവും ഇപ്പോൾ എത്തുന്നില്ലെന്നും നിലവിലെ സാഹചര്യത്തിൽ മറ്റു വഴികളൊന്നും അവർക്കു മുന്നിലില്ലെന്നും ട്രംപ് പറഞ്ഞു. ഇറാൻ ഭരണകൂടം വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.ഇറാൻ നേതാക്കൾ യുഎസുമായി രഹസ്യ ചർച്ചകൾക്കു താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും എന്നാൽ പുറംലോകത്തോട് ഒമാനുമായി മാത്രമാണ് ചർച്ചകൾ നടത്തുന്നതെന്ന് പറഞ്ഞ് അവർ പരസ്യമായ നിഷേധിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം നിലവിൽ അമേരിക്കയുടെ കൈകളിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
Fashion ⏭️


