NEWS
മാസം 95 ലക്ഷം ട്രംപിനു ‘കൊടുത്താൽ’ കോടികൾ ‘നേരത്തേ’ കയ്യിലെത്തും! എണ്ണ, സ്വർണ പ്രഖ്യാപനങ്ങൾക്ക് ഉൾപ്പെടെ ഇനി പ്രീമിയം മൂല്യം

ഒരാളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് രാജ്യാന്തര സാമ്പത്തിക മേഖലയിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടാക്കാൻ കഴിയുമോ? കുറച്ചു വർഷങ്ങൾക്കു മുൻപായിരുന്നെങ്കിൽ ഇങ്ങനെയൊരു ചോദ്യത്തിനു തന്നെ പ്രസക്തിയില്ലായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല സാഹചര്യം. ഓഹരി, ക്രൂഡോയിൽ, സ്വർണം തുടങ്ങിയവയെല്ലാം ഒരാളുടെ സമൂഹ മാധ്യമ പോസ്റ്റിനു ചുറ്റും കറങ്ങുകയാണ്. അതു മറ്റാരുമല്ല, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ. താരിഫ്, ഇറാൻ യുദ്ധം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം നടത്തിയ പോസ്റ്റുകൾക്കു പിന്നാലെ ഓഹരി വിപണി കുത്തനെ ഇടിയുകയും ചില സമയങ്ങളിൽ കയറുകയും ചെയ്തു. ട്രംപിന്റെ പ്രഖ്യാപനങ്ങൾക്ക് മുൻപ് ചില മേഖലകളിൽ നിക്ഷേപം നടത്തിയവർ കോടികൾ നേടി. ഔദ്യോഗിക വിവരങ്ങൾ നേരത്തേ അറിഞ്ഞ് വിപണിയിൽ ഇടപെടൽ നടത്തുന്ന ‘ഇൻസൈഡർ ട്രേഡിങ്ങാ’ണ് ഇതെന്നു വരെ ആരോപണം ഉയർന്നു. എന്നാൽ ഇനി മുതൽ ട്രംപിന്റെ പ്രഖ്യാപനത്തിനു മുൻപു തന്നെ അദ്ദേഹത്തിന്റെ അപ്രതീക്ഷിത തീരുമാനങ്ങൾ അറിഞ്ഞാലോ?ഇതിലെന്താ പ്രശ്നം?
Fashion ⏭️


