HEALTH

മീൻ കഴിക്കാതെ ഒമേഗ-3 അളവ് എങ്ങനെ കൂട്ടാം? എളുപ്പവഴികളിതാ…


ഒമേഗ-3 ഫാറ്റി ആസിഡുകളെ പലപ്പോഴും ‘നല്ല കൊഴുപ്പ്’ (Good Fat) എന്നാണ് വിശേഷിപ്പിക്കുന്നത്. ശരീരത്തിന് സ്വയം ഉൽപാദിപ്പിക്കാൻ കഴിയാത്തതിനാൽ ഭക്ഷണത്തിലൂടെയാണ് ഇവ ലഭിക്കേണ്ടത്. ഹൃദയാരോഗ്യം മുതൽ തലച്ചോറിന്റെ പ്രവർത്തനം വരെ നിരവധി കാര്യങ്ങളിൽ ഒമേഗ-3 നിർണായക പങ്കുവഹിക്കുന്നു. മീൻ കഴിക്കാത്തവർക്കും സസ്യാഹാരികൾക്കും പോലും ഭക്ഷണത്തിൽ ചില ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ആവശ്യത്തിന് ഒമേഗ-3 ലഭ്യമാക്കാനാകും.എന്തുകൊണ്ട് ഒമേഗ-3? ഒമേഗ-3 പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ വിഭാഗത്തിൽപ്പെടുന്ന ഒരു അവശ്യ കൊഴുപ്പാണ്. ശരീരത്തിൽ ഇവയ്ക്ക് നിരവധി പ്രധാന ചുമതലകളുണ്ട്.മാനസികാരോഗ്യത്തിനും ഗുണം ഒമേഗ-3യുടെ കുറവ് ചിലരിൽ ഉത്കണ്ഠയും വിഷാദവും പോലുള്ള മാനസികപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കാമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. സെറോട്ടോണിൻ, ഡോപ്പമിൻ തുടങ്ങിയ മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന ന്യൂറോട്രാൻസ്മിറ്ററുകളുടെ പ്രവർത്തനത്തെ ഇത് പിന്തുണയ്ക്കുന്നതായും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.ഒമേഗ-3യ്ക്ക് മൂന്ന് പ്രധാന രൂപങ്ങളുണ്ട്. EPA (ഇകോസാപെന്റനോയിക് ആസിഡ്), DHA (ഡോകോസാഹെക്‌സനോയിക് ആസിഡ്) പ്രധാനമായും മത്സ്യങ്ങളിലും മറ്റ് മൃഗജന്യ ഭക്ഷണങ്ങളിലും കാണപ്പെടുന്ന, ശരീരത്തിന് നേരിട്ട് ഉപയോഗിക്കാനാകുന്ന രൂപങ്ങൾ.ALA (ആൽഫാ-ലിനോലേനിക് ആസിഡ്) ചിയ, ഫ്‌ലാക്സ് സീഡ്, വാൾനട്ട്, സോയ തുടങ്ങിയ സസ്യഭക്ഷണങ്ങളിൽ കാണപ്പെടുന്നു. ശരീരം ഇതിന്റെ ഒരു ഭാഗം മാത്രമാണ് EPA, DHA രൂപങ്ങളാക്കി മാറ്റുന്നത്.മീൻ ഇഷ്ടമില്ലെങ്കിലും ഒമേഗ-3 ലഭിക്കാനുള്ള വഴികൾ


Cinema ⏭️

Back to top button