NEWS

പ്രസംഗത്തിൽ ഉറച്ച് തോമസ് ഐസക്ക്, തന്നെ എന്തിന് കുറുപ്പാക്കിയെന്ന് ദാമോദര മേനോൻ; പ്രധാന വാർത്തകൾ


തിരഞ്ഞെടുപ്പു തോൽവിയുടെ കാരണങ്ങൾ വിശദീകരിച്ച് കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം നിഷേധിക്കാതെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് രംഗത്തെത്തിയത് പാർട്ടിക്കുള്ളിലും പുറത്തും ഇന്ന് ചർച്ചയായി. ബ്രൂണയിൽ കഴിയുന്ന ദാമോദര മേനോൻ തന്നെ എന്തിന് കുറുപ്പാക്കി എന്ന ചോദ്യവുമായി പ്രത്യക്ഷപ്പെട്ടതും ഇന്നത്തെ പ്രധാന വാർത്തയാണ്. തിരുമല തിരുപ്പതി ക്ഷേത്രം ഡപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫിസർ മെന്ദു ലോകനാഥത്തിന്റെ സ്വത്തുക്കളിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ വ്യാപക റെയ്ഡിൽ 5 കോടി രൂപയുടെ അവിഹിത സ്വത്ത് കണ്ടെത്തിയതും പ്രധാന വാർത്തകളിൽ ഇടം നേടി. അങ്കമാലി കറുകുറ്റിയിൽ തിരുവനന്തപുരം സ്വദേശിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് നടുക്കുന്ന വാർത്തയായി. ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവാദത്തില്‍ സമഗ്രമായ അന്വേഷണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ പ്രത്യേക സംഘം രൂപീകരിച്ചതും ഇന്നാണ്.  തിരഞ്ഞെടുപ്പു തോൽവിയുടെ കാരണങ്ങൾ വിശദീകരിച്ച് കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം നിഷേധിക്കാതെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്.കഴിഞ്ഞദിവസം ആലപ്പുഴയിൽ പള്ളിക്കുന്ന് പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ഓഫിസിന്റെ ശിലാസ്ഥാപന സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് തോമസ് ഐസക് പരാജയ കാരണങ്ങൾ എണ്ണിയെണ്ണി പറഞ്ഞത്. ഇന്നു മാധ്യമങ്ങളെ കണ്ടപ്പോൾ, പറയേണ്ട കാര്യങ്ങളെല്ലാം വ്യക്തമായി പറഞ്ഞു എന്നാണ് തോമസ് ഐസക് പറഞ്ഞത്. കേന്ദ്ര കമ്മിറ്റി റിവ്യൂവിൽ പറഞ്ഞ കാര്യങ്ങളാണ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയത്, അത് ഇത്ര വലിയ വാർത്തയാക്കിയതിൽ അദ്ഭുതമുണ്ട്. തിരഞ്ഞെടുപ്പിനുശേഷം പാർട്ടി തയാറാക്കിയ രേഖകളിൽ പറയാത്ത കാര്യമൊന്നും താൻ പറഞ്ഞിട്ടില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി തിരുമല തിരുപ്പതി ക്ഷേത്രം ഡപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫിസർ മെന്ദു ലോകനാഥത്തിന്റെ സ്വത്തുക്കളിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ വ്യാപക റെയ്ഡിൽ 5 കോടി രൂപയുടെ അവിഹിത സ്വത്ത് കണ്ടെത്തി. അവിഹിത സ്വത്ത് സമ്പാദനത്തിനു 1988ലെ അഴിമതി നിരോധന നിയമപ്രകാരം ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. നെയ്യ് മായം ചേർക്കൽ കേസിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ നടത്തിയ അന്വേഷണത്തിൽ ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്


Fashion ⏭️

Back to top button