NEWS
സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന് പരാതി; ഐപിഎസ് ട്രെയ്നി ജീവനൊടുക്കാൻ ശ്രമിച്ചു

ഹൈദരാബാദ് ∙ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ച കേസിൽ പ്രതിയായ ട്രെയ്നി ഐപിഎസ് ഓഫിസർ ജീവനൊടുക്കാൻ ശ്രമിച്ചു. കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിച്ച ഇയാൾ അപകടനില തരണം ചെയ്തു. സർദാർ വല്ലഭ്ഭായ് പട്ടേൽ പൊലീസ് അക്കാദമി (എസ്‌വിപിഎൻപിഎ)യിലെ മുപ്പതുകാരിയുടെ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.ലൈംഗികച്ചുവയുള്ള സന്ദേശങ്ങളയച്ചും സുഹൃത്തുക്കളുടെ മുന്നിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയും അപമാനിക്കുകയും ബലമായി മുറിയിലേക്കു കൊണ്ടുപോയി കഴുത്തുഞെരിച്ചുകൊല്ലാൻ ശ്രമിക്കുകയും ചെയ്തെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്വകാര്യ വിഡിയോ റിക്കോർഡ് ചെയ്ത് ഭർത്താവിന് അയച്ചുകൊടുത്തെന്നും ആരോപണമുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 18ന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
Fashion ⏭️


