LIFESTYLE

വീര്‍ത്ത് സോഫ്റ്റായ ചപ്പാത്തി വീട്ടില്‍ തന്നെ ഉണ്ടാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം


ചപ്പാത്തി

നല്ല ബലൂണ്‍ പോലെ വീര്‍ത്ത ചപ്പാത്തി, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്. എന്നാല്‍ ഇവ വീട്ടില്‍ ഉണ്ടാക്കിയെടുക്കാന്‍ പലരും മെനക്കിടാറില്ല. പക്ഷേ വീട്ടില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരത്തില്‍ ചപ്പാത്തി ഉണ്ടാക്കിയെടുക്കാന്‍ കഴിയും. പക്ഷേ ഇതിനായി ഗോതമ്പ് മാന് തിരഞ്ഞെടുക്കുന്നത് മുതല്‍ ചപ്പാത്തി ചുട്ടെടുക്കുന്നത് വരെ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ വളരെ ശ്രദ്ധയോടെ വേണം ഇത് ചെയ്യാന്‍.

ചെറിയ ഒരു അശ്രദ്ധ പോലും ചപ്പാത്തിയുടെ ഗുണനിലവാരത്തെ കാര്യമായി ബാധിച്ചേക്കാം. നല്ല ഗുണനിലവാരമുള്ള ഗോതമ്പ് പൊടി തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പൊടിയുടെ ഗുണനിലവാരം ചപ്പാത്തിയുടെ സ്വാദിനേയും ഗുണനിലവാരത്തേയും സ്വാധീനിക്കും. ഗോതമ്പ് പൊടിയേക്കാള്‍ ചപ്പാത്തിയുണ്ടാക്കാന്‍ നല്ലത് പൊടിപ്പിച്ചെടുത്ത മാവ് ഉപയോഗിക്കുന്നതാണ്. മാവ് തയ്യാറാക്കുമ്പോള്‍ ഒരേ സമയം ഒരുപാട് വെള്ളം ചേര്‍ക്കുന്നതിന് പകരം അല്‍പ്പം അല്‍പ്പമായി ചേര്‍ത്ത് കൊടുക്കുന്നതാണ്.

ചെറിയ അളവില്‍ ഒന്നിലധികം തവണയായി വെള്ളം ചേര്‍ത്ത് കൊടുക്കുന്നത് മാവിന്റെ സന്തുലിത അവസ്ഥ നിലനിര്‍ത്തുകയും മെച്ചപ്പെട്ട സ്വാദില്‍ ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കുകയും ചെയ്യും. മാവ് കുഴയ്ക്കുമ്പോള്‍ പച്ചവെള്ളത്തിന് പകരം ഇളം ചൂട് വെള്ളം ചേര്‍ത്ത് കൊടുക്കുന്നതാണ് നല്ലത്. ഇത് മാവിലെ ഗ്ലൂറ്റന്‍ സജീവമാകുന്നതിനും അതിലൂടെ നല്ല വഴക്കമുള്ളതാകുന്നതിനും സഹായിക്കും. അതുപോലെ തന്നെ സോഫ്റ്റായി ഇരിക്കുന്നതിന് സഹായിക്കുകയും ചെയ്യും. കൈപ്പത്തി ഉപയോഗിച്ച് നന്നായി മാവ് കുഴയ്ക്കുകയാണ് പിന്നീട് ചെയ്യേണ്ടത്. ഇതിന് ശേഷം മീഡിയം ഫ്‌ളേമില്‍ തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുന്ന ചപ്പാത്തി വളരെ മൃദുവായിരിക്കുകയും ബലൂണ്‍ പോലെ വീര്‍ത്ത് വരികയും ചെയ്യും.


News ⏭️

Back to top button