NEWS
ട്രെയിൻ പാർസൽ ഓലൈനിൽ ബുക്ക് ചെയ്യാം

തിരുവനന്തപുരം: ട്രെയിനിൽ പാർസൽ അയയ്ക്കാൻ ഓൺലൈനിൽ ബുക്ക് ചെയ്യാം. ഇതിനുള്ള വെബ്സൈറ്റ് http://www.parcel.indianrail.gov.in നാളെ നിലവിൽ വരും. യാത്രക്കാർ പാർസൽ സ്വയം സാക്ഷ്യപ്പെടുത്തി ഓൺലൈനായി പണമടയ്ക്കണം. ഇതിന്റെ പ്രിന്റെടുത്ത് ട്രെയിൻ കയറും മുമ്പ് അതത് സ്റ്റേഷനിലെ പാർസൽ സെക്ഷനിൽ കാണിച്ചാൽ മതി. ഏറെ നേരം ക്യൂ നിന്ന് പാർസൽ ബുക്കുചെയ്യുന്ന ദുരിതത്തിനാണ് ആശ്വാസമാകുന്നത്.


