NEWS

കാറിൽ എട്ട് കുട്ടികളു‍ടെ അഭ്യാസപ്രകടനം! ‘ചോരക്കള’മായി റോഡ്; ട്രക്കിലേക്ക് ഇടിച്ചുകയറി ജർമനിയിൽ 2 കൗമാരക്കാർക്ക് ദാരുണാന്ത്യം


ബർലിൻ∙ ജർമനിയിലെ ഹെസ്സനിൽ വാഹനാപകടത്തിൽ രണ്ട് കൗമാരക്കാർക്ക് ദാരുണാന്ത്യം. അഞ്ച് പേർക്ക് മാത്രം സഞ്ചരിക്കാവുന്ന കാറിൽ 14-നും 15-നും ഇടയിൽ പ്രായമുള്ള എട്ട് കുട്ടികൾ കയറി അമിതവേഗതയിൽ സഞ്ചരിക്കവേ റോഡ് നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. കാറോടിച്ചിരുന്ന 15 വയസ്സുകാരനും ഒപ്പമുണ്ടായിരുന്ന 14 വയസ്സുള്ള പെൺകുട്ടിയും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.ഹെസ്സനിലെ നിഡ നഗരത്തിന് സമീപം ഒബർ-ലെയ്സിലെ L3185 സംസ്ഥാന പാതയിൽ ബുധനാഴ്ച ഉച്ചയ്ക്ക് 1.15-ഓടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. റോഡിൽ പെയിന്റിങ് അടക്കമുള്ള അടയാളപ്പെടുത്തലുകൾ നടത്തിക്കൊണ്ടിരുന്ന തൊഴിലാളികളുടെ വാഹനങ്ങളിലേക്കാണ് അമിതവേഗതയിലെത്തിയ വെളുത്ത മസ്ദ കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്.ജർമനിയിൽ ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹന ഓടിക്കുന്നതും നിശ്ച്ചിത എണ്ണത്തിൽ കൂടുതൽ ആളുകളെ കയറ്റുന്നതും, പ്രായപൂർത്തിയാകാത്ത ആൾ വാഹനം ഓടിക്കുന്നതും (17 വയസു മുതൽ ലൈസൻസ് എടുത്തു ഓടിക്കാം എന്നാൽ പ്രത്യേക അനുവാദത്തോടെ) വലിയ കുറ്റകരവും കനത്ത ശിക്ഷാർഹവുമാണ്.


Fashion ⏭️

Back to top button