NEWS
നെല്ലിയാമ്പതിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപെട്ടു; യുവതി മരിച്ചു

പാലക്കാട് ∙ പോത്തുണ്ടി ഡാമിനു സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം. പാലക്കാട്ടുനിന്നും നെല്ലിയാമ്പതിയിലേക്ക് പോയ ബസ് പോത്തുണ്ടി ഡാമിനടുത്തുള്ള വളവിലാണ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. ബസിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ നാട്ടുകാരും പൊലീസും എത്തി രക്ഷപ്പെടുത്തി. അപകടത്തിൽ ഒട്ടേറെ യാത്രക്കാർക്ക് പരുക്കേറ്റെന്നാണ് പ്രാഥമിക വിവരം.ജനവാസം കുറഞ്ഞ മേഖലയിലാണ് അപകടമുണ്ടായത്. അപകടം അറിഞ്ഞ് നെന്മാറയിൽനിന്നുള്ള പൊലീസ് സംഘമാണ് സ്ഥലത്ത് എത്തിയത്. ആംബുലൻസുകൾ സ്ഥലത്തേക്ക് തിരിച്ചു. ചുരം പാത തുടങ്ങുന്ന സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്. വളവിൽ നിയന്ത്രണം തെറ്റിയ ബസ് മരത്തിൽ ഇടിച്ചുനിൽക്കുന്ന അവസ്ഥയിലാണ്. രക്ഷാപ്രവർത്തനത്തിനായി അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്.
Fashion ⏭️


