LIFESTYLE

കുറച്ച് വിഡിയോ കാണാനാണ്; വൈഫൈ പാസ്‌വേഡ് തരാമോ? ആവശ്യവുമായി വീട്ടുടമ; പറ്റില്ലെന്ന് പറഞ്ഞപ്പോൾ മറ്റൊരു ഓഫർ!


പലവിധ നിയന്ത്രണങ്ങളും ഡിമാൻഡുകളുമൊക്കെയായി വാടകക്കാരെ പൊറുതിമുട്ടിക്കുന്ന വീട്ടുടമകൾ ഇന്ന് ധാരാളമുണ്ട്. നിന്നനിൽപ്പിൽ വാടക കൂട്ടിയും സെക്യൂരിറ്റി ഡെപ്പോസിറ്റ് മടക്കി നൽകാതെയും ജീവിതരീതികളിൽ വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ഉടമകൾ ബുദ്ധിമുട്ടിക്കുന്നതായി പരാതിപ്പെട്ടുകൊണ്ട് നിരവധി പേരാണ് അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്.എന്നാൽ ഇതിനിടെ വീട്ടുടമയുടെ ഭാഗത്തുനിന്നുള്ള വ്യത്യസ്തമായ ആവശ്യത്തെക്കുറിച്ച് ഒരു വാടകക്കാരൻ പങ്കുവച്ചിരിക്കുന്ന പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വാടകക്കാരൻ വൈഫൈ പാസ്‌വേഡ് ഷെയർ ചെയ്യണം എന്നതാണ് ആവശ്യം.ഒരാഴ്ച മുൻപാണ് താൻ പുതിയ വീട്ടിലേക്ക് വാടകയ്ക്ക് മാറിയത് എന്ന് പോസ്റ്റിൽ യുവാവ് പറയുന്നു. വളരെ സൗഹൃദപരമായാണ് തുടക്കം മുതൽ ഉടമ ഇടപെട്ടിരുന്നത്. ജോലിയുടെ ആവശ്യത്തിന് ഇന്റർനെറ്റ് അത്യാവശ്യമായതിനാൽ അധികം വൈകാതെ കണക്‌ഷൻ എടുക്കുകയും ചെയ്തു. വൈഫൈ ഇൻസ്റ്റാൾ ചെയ്യുന്ന സമയമത്രയും വീട്ടുടമ പരിശോധിക്കാൻ എന്ന രീതിയിൽ അവിടെ നിന്നിരുന്നു. വയറിങ് സംബന്ധിച്ച് എന്തെങ്കിലും കാര്യങ്ങൾ ചൂണ്ടിക്കാണിക്കാനാകുമെന്നാണ് യുവാവ് കരുതിയത്. എന്നാൽ ടെക്നീഷ്യന്മാർ പോയ ശേഷമാണ് കാരണം വെളിപ്പെട്ടത്.വൈഫൈയുടെ പാസ്‌വേഡ് തരുമോ എന്നതായിരുന്നു ചോദ്യം. വാർത്തകളും മറ്റും കാണാനാണ് ഇന്റർനെറ്റ് വേണ്ടതെന്നും വൈഫൈ ഉപയോഗിക്കുന്നതിനു പകരമായി വൈദ്യുതി ബില്ലിൽ 200 രൂപ കുറച്ച് നൽകിയാൽ മതിയെന്നും ഉടമ അറിയിച്ചു. അതുമല്ലെങ്കിൽ ആ പണം എല്ലാ മാസവും വാടകക്കാരന് നൽകാമെന്നായിരുന്നു മറ്റൊരു ഓഫർ. എന്നാൽ ലിമിറ്റഡ് പ്ലാനുള്ള കണക്‌ഷനാണ് തന്റേതെന്നും അത് പൂർണമായി ജോലിക്ക് ഉപയോഗിക്കേണ്ടി വരുമെന്നും യുവാവ് മറുപടിയും നൽകി.അക്കാര്യം അവിടെ അവസാനിച്ചു എന്ന് കരുതിയെങ്കിലും തൊട്ടടുത്ത ദിവസം വീട്ടുടമ ഭാര്യയുമൊത്ത് ഇതേ ആവശ്യവുമായി യുവാവിനരികിലെത്തി. ഇന്റർനെറ്റ് കണക്ഷൻ ഏതാണെന്നും മാസവാടക എത്രയാണെന്നുമെല്ലാം ചോദിച്ചറിഞ്ഞു. ദിനവും ഒന്നോ രണ്ടോ മണിക്കൂർ മാത്രം ടിവി കാണാൻ ഇന്റർനെറ്റ് പാസ്‌വേഡ് തരാനാകുമോ എന്ന് വീണ്ടും ചോദിച്ചു. ഒറ്റയടിക്ക് ആവശ്യം നിരാകരിക്കാൻ കഴിയാത്തത് മൂലം ഇന്റർനെറ്റ് കൃത്യമായി ലഭിക്കുന്നില്ല എന്ന മറുപടി പറഞ്ഞത് ഒഴിയുകയായിരുന്നു യുവാവ്. എന്നാൽ ഇങ്ങനെ പറഞ്ഞതിൽ പിന്നീട് കുറ്റബോധം തോന്നുകയും ചെയ്തു. പ്രതിമാസം 600 രൂപ നൽകി ഉപയോഗിക്കുന്ന വൈഫൈ മറ്റാരെങ്കിലും പങ്കുവയ്ക്കുന്നത് ബുദ്ധിമുട്ടാണെന്ന തോന്നൽ മറുവശത്തുമുണ്ട്. അങ്ങനെ എന്ത് തീരുമാനമെടുക്കണമെന്ന് അറിയാത്ത സാഹചര്യം വന്നതോടെയാണ് ഉപദേശം തേടി യുവാവ് റെഡിറ്റിൽ പോസ്റ്റ് പങ്കുവച്ചത്. വീട്ടുടമയുമായി നല്ല ബന്ധത്തിലാണെങ്കിൽ ഇന്റർനെറ്റ് പ്ലാൻ അപ്ഗ്രേഡ് ചെയ്ത ശേഷം അവരുടെ ഉപയോഗം അനുസരിച്ച് പ്രതിമാസം ചാർജ് ഈടാക്കാനാണ് ഒരു വിഭാഗം ആളുകൾ ഉപദേശിക്കുന്നത്.


Cinema ⏭️

Back to top button