NEWS

ആ അമ്മയുടെ വാക്കുകൾ പിടിച്ചുലയ്ക്കുന്നത്

തിരുവനന്തപുരം: നീണ്ടകരയിൽ ബോട്ട് മറിഞ്ഞ് കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ അമ്മയുമായി സംസാരിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ആ അമ്മയുടെ വാക്കുകൾ പിടിച്ചുലയ്ക്കുന്നത്. അതിനാൽ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും പോകും. ‘തന്റെ മകനെ കണ്ടെത്താൻ സാർ എന്നെ സ്വന്തം പെങ്ങളായി കരുതി ഒപ്പമുണ്ടാകണം…’ എന്നാണ് സുരേഷ് ഗോപിയോട് ഗൗതമിന്റെ അമ്മ രേഷ്മ ഫോണിൽ വിളിച്ച് അഭ്യർത്ഥിച്ചത്. ‘മകനെ ഓർത്ത്,ആ അമ്മ നെഞ്ചുപൊട്ടിയാണ് വിളിച്ചത്. ആ വാക്കുകൾ പിടിച്ചുലച്ചു. ജനപ്രതിനിധി എന്നതിലുപരി ഒരു സഹോദരനായി ആ അമ്മയ്ക്ക് കൊടുത്ത വാക്കാണിത്. തന്റെ സ്വന്തം പെങ്ങളായി കരുതിയിരിക്കുന്നു ഈ ചേട്ടൻ. ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും പോകും”- അദ്ദേഹം സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.

തെരച്ചിൽ മന്ദഗതിയിലാക്കാൻ അനുവദിക്കില്ല. നാവികസേനയുടെ മുങ്ങൽ വിദഗ്ദ്ധരടങ്ങിയ കപ്പൽ വീണ്ടും കടലിൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഒപ്പം കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്ടറുകൾ ആകാശമാർഗ്ഗേണ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Read News ⏭️

Back to top button