NEWS
എട്ടാം രാത്രിയും യുഎസ് വ്യോമാക്രമണം, തിരിച്ചടിച്ച് ഇറാൻ; സ്ഫോടനവസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെ യുഎസ് സൈനികൻ കൊല്ലപ്പെട്ടു

വാഷിങ്ടൻ∙ വടക്കൻ ഇറാഖിൽ തകർന്നുവീണ ഇറാന്റെ ഡ്രോണിലെ സ്ഫോടകവസ്തുക്കൾ നിയന്ത്രിത സ്ഫോടനത്തിലൂടെ നിർവീര്യമാക്കുന്നതിനിടെ യുഎസ് സൈനികൻ കൊല്ലപ്പെട്ടു. യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) ആണ് ഈ വിവരം സ്ഥിരീകരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. അപകടത്തിൽ പരുക്കേറ്റ മറ്റൊരു യുഎസ് സൈനികൻ ചികിത്സയിലാണ്. ഇതോടെ ഫെബ്രുവരി 28 ന് യുദ്ധം ആരംഭിച്ചതിനുശേഷം കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം 17 ആയി.അതിനിടെ, കാണാതായ യുഎസ് സൈനികരുടേതെന്ന് കരുതപ്പെടുന്ന തിരിച്ചറിയാത്ത മൃതദേഹാവശിഷ്ടങ്ങൾ മറ്റൊരു സ്ഥലത്തുനിന്നു കണ്ടെത്തിയിട്ടുണ്ടെന്നും ഇതു പരിശോധിച്ചുവരികയാണെന്നും യുഎസ് സൈന്യം അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ജോർദാനിൽ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങൾ ബന്ധുക്കളെ അറിയിക്കുന്ന നടപടികൾ പുരോഗമിക്കുന്നതിനാൽ പേരുവിവരങ്ങൾ ഇപ്പോൾ പുറത്തുവിടില്ലെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
Fashion ⏭️


