NEWS

കുവൈത്തിനും ജോർദാനും നേരെ ഇറാന്റെ മിസൈലാക്രമണം, ഈജിപ്തിലെ തുറമുഖത്ത് ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ


അബുദാബി∙ കുവൈത്തിനും ജോർദാനും നേർക്കുണ്ടായ ഇറാന്റെ മിസൈലാക്രമണങ്ങളെയും ഈജിപ്തിലെ ഡാമിയറ്റ തുറമുഖത്തുണ്ടായ ഡ്രോൺ ആക്രമണത്തെയും ശക്തമായി അപലപിച്ച് യുഎഇ. അയൽരാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും കടുത്ത ഭീഷണിയുമാണ് ഇറാന്റെ നടപടിയെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. കുവൈത്തിനും ജോർദാനും പൂർണ പിന്തുണ പ്രഖ്യാപിച്ച യുഎഇ, ഇരു രാജ്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഒപ്പമുണ്ടാകുമെന്നും അറിയിച്ചു.രാജ്യങ്ങളുടെ സുരക്ഷ തകർക്കുന്നതും അടിസ്ഥാന സൗകര്യങ്ങളെയും സമുദ്രസുരക്ഷയെയും അപകടത്തിലാക്കുന്നതുമായ ഇത്തരം ആക്രമണങ്ങളെ യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് അബുദാബി ആസ്ഥാനമായുള്ള മുസ് ലിം കൗൺസിൽ ഓഫ് എൽഡേഴ്സ് വ്യക്തമാക്കി. ഇത്തരം ശത്രുതാപരമായ നീക്കങ്ങളെ തടയാനും ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ശക്തമായ രാജ്യാന്തര ഇടപെടൽ ആവശ്യമാണെന്ന് ആഹ്വാനം ചെയ്തു.


Fashion ⏭️

Back to top button