NEWS

സ്വന്തം പ്രവർത്തന ചട്ടവുമായി​ ശ്രീനാരായണഗുരു ഓപ്പൺ​ യൂണി​.

കൊല്ലം: കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് സ്വന്തം സ്റ്റാറ്റ്യൂട്ട് (പ്രവർത്തന ചട്ടം) നിലവിൽ വന്നു. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റുമാരുടെയും ഡേറ്റ എൻട്രി ഓപ്പറേറ്റർമാരുടെയും സ്ഥിരം തസ്തിക സർക്കാർ അനുവദിച്ചിരുന്നെങ്കിലും പ്രവർത്തന ചട്ടം ഇല്ലാത്തതിനാൽ നിയമനം നടത്താൻ കഴി​ഞ്ഞിരുന്നില്ല. എന്നാൽ വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ, രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫൈനാൻസ് ഓഫീസർ, സൈബർ കൺട്രോളർ, പഠന സ്​കൂൾ മേധാവി, മേഖലാകേന്ദ്രം ഡയറക്ടർമാർ തുടങ്ങിയ എല്ലാ മുതിർന്ന ഓഫീസർമാരുടെയും നിയമന രീതികൾ, ശമ്പളം, യോഗ്യത, അധികാരങ്ങൾ, ചുമതലകൾ എന്നിവ ചട്ടങ്ങളിലുണ്ട്. സെനറ്റ്, സിൻഡിക്കേറ്റ്, അക്കാഡമിക്​, ഫി​നാൻസ്‌, ​സൈബർ കൗൺസിലുകൾ എന്നിവയുടെ പ്രവർത്തനങ്ങളും പഠന സ്​കൂൾ ബോർഡിന്റെ ഘടനയും ഇതിലുണ്ട്. ബഹുമതികൾ, ബിരുദങ്ങൾ, സ്‌​കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ എന്നിവ നൽകുമ്പോൾ പാലിക്കേണ്ട നിബന്ധനകളും സർവകലാശാല ഫണ്ടിന്റെ വിനിയോഗവും സംബന്ധിച്ച മാർഗരേഖയും പ്രവർത്തന ചട്ടത്തിലുണ്ട്.


Source link
NEWS

Back to top button