NEWS
സൗദിയിൽ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി

ദമാം∙ സൗദി അറേബ്യയിലേക്ക് മാരക രാസലഹരിയായ മെത്താംഫെറ്റാമൈൻ കടത്താൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ ഇന്ത്യൻ പൗരന്റെ വധശിക്ഷ നടപ്പാക്കി. ദമാമിൽ വച്ച് ലവ്‌ലി റാണ എന്ന ഇന്ത്യക്കാരന്റെ ശിക്ഷയാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേസിൽ എല്ലാ നിയമനടപടികളും പൂർത്തിയാക്കിയ ശേഷമാണ് ശിക്ഷാവിധി നടപ്പിലാക്കിയത്.മറ്റൊരു സംഭവത്തിൽ, സ്വദേശി പൗരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്റെ വധശിക്ഷയും ഇന്ന് റിയാദിൽ നടപ്പാക്കി. ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഖാലിദ് അൽഅദ്‌വാനിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അബ്ദുല്ല ബിൻ മുഅജബ് ബിൻ സയീദ് ആലുഗായിബ് അൽഖഹ്താനിയുടെ ശിക്ഷയാണ് നടപ്പാക്കിയത്.
Fashion ⏭️


