NEWS

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; റിസർവ് ബാങ്ക് നിർദേശത്തിന് കേന്ദ്രത്തിന്റെ അംഗീകാരം


ന്യൂഡൽഹി∙ പ്ലാസ്റ്റിക് നോട്ടുകൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായി 10 രൂപയുടെയും 20 രൂപയുടെയും 100 കോടി വീതം നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. ലോക്‌സഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. ആകെ 3,000 കോടി രൂപയുടെ നോട്ടുകളാണ് ഇതിലൂടെ വിപണിയിലെത്തിക്കുക.ഇതു സംബന്ധിച്ച് ആർബിഐ കേന്ദ്രത്തിന് അയച്ച നിർദേശം അംഗീകരിച്ചതായി മന്ത്രി പറഞ്ഞു. കടലാസ് നോട്ടുകൾക്കൊപ്പം പ്ലാസ്റ്റിക് നോട്ടുകളും വിതരണം ചെയ്യാനാണ് ആർബിഐ ലക്ഷ്യമിടുന്നത്. കടലാസ് നോട്ടുകൾക്ക് പകരം പൂർണമായി പ്ലാസ്റ്റിക് നോട്ടുകൾ കൊണ്ടുവരാൻ നിലവിൽ പദ്ധതിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.


Fashion ⏭️

Back to top button