ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി കടകംപള്ളി സുരേന്ദ്രൻ; എത്തിയത് സ്കൂട്ടറിൽ

കടകംപള്ളി സുരേന്ദ്രൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി സിപിഎം നേതാവും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ. രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. തന്റെ ഡ്രൈവർ ഇല്ലാത്തതിനാൽ സ്കൂട്ടറിലാണ് കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തര മന്ത്രിയുടെ വീട്ടിലെത്തിയത്. ഒപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നു.
15 മിനിട്ടോളം മാത്രമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്. കൂടിക്കാഴ്ചയെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ ഒന്നും കടകംപള്ളി സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞില്ല. നിസാരശുപാർശയ്ക്കാണ് എത്തിയതെന്നാണ് കടകംപള്ളി പറഞ്ഞത്.
RELATED TOPICS: RAMESH CHENNITHALA, KADAKAMPALLY SURENDRAN, RAMESH CHENNITHALA MEETING, KADAKAMPALLY SURENDRAN SCOOTER, RAMESH CHENNITHALA KADAKAMPALLY SURENDRAN NEWS
Source link
NEWS


