NEWS

മഴ കഴിയുമ്പോൾ പാമ്പുകൾ വീട്ടിലെത്താം; ‘2018 ലെ പ്രളയത്തിൽ അലമാരയിൽ വരെ പാമ്പുകളെത്തി’, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ


2018 ലെ പ്രളയദിനങ്ങൾ വീണ്ടും ഓർമിപ്പിച്ച ദിവസങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം കടന്നുപോകുന്നത്. വിവിധ ജില്ലകളിൽ വീടുകളിൽ അടക്കം മഴവെള്ളം കയറി ജനജീവിതം ബുദ്ധിമുട്ടിലായിരിക്കുകയാണ്. സ്വന്തം വീട് ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാംപുകളിൽ രക്ഷതേടി എത്തിയവരും ധാരാളമുണ്ട്. ഇപ്പോൾ പലയിടത്തും വെള്ളം ഇറങ്ങി തുടങ്ങി എന്ന ആശ്വാസ വാർത്ത വന്നുതുടങ്ങി. ഒപ്പം ദുരിതാശ്വാസ ക്യാംപുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങാൻ ആളുകൾ തയാറെടുക്കുകയും ചെയ്യുന്നു. വെള്ളം കയറിയ വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ കഴിഞ്ഞതിനു ശേഷമാവും മിക്കവരും കുടുംബസമേതം മടങ്ങുക. എന്നാൽ ശുചീകരണം നടത്തുമ്പോഴും തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴും പാമ്പുകളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്. വനം വകുപ്പ് ആവിഷ്കരിച്ച കേരള സർപ്പ പദ്ധതിയുടെ കേരള സ്റ്റേറ്റ് നോഡൽ ഓഫിസർ മുഹമ്മദ് അൻവർ മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.? മഴ ശക്തമായതോടെ വീടുകൾക്കുള്ളിലേക്ക് പാമ്പുകൾ കൂടുതലായി കയറുന്നു എന്ന് വാർത്തകളുണ്ടല്ലോ. എന്തുകൊണ്ടാവും ഇത്പ്രധാനമായും വീട്ടിലെ എല്ലാ ഇടവും ശ്രദ്ധയോടെ പരിശോധിക്കണം. 2018 ലെ വെള്ളപ്പൊക്ക സമയത്ത് തിരികെ വീട്ടിലെത്തിയവർ അലമാരകൾക്ക് ഉള്ളിൽ വരെ പാമ്പുകളെ കണ്ടെത്തിയിരുന്നു. നീണ്ട വടി ഉപയോഗിച്ച് എല്ലാ ഇടവും തട്ടി നോക്കി പരിശോധിക്കണം. ഒപ്പം വീടിനു പുറത്തും വിറക് കെട്ടുകൾ എന്നിവയൊക്കെ കൈ കൊണ്ട് വലിച്ചെടുക്കരുത്. മുൻകരുതൽ സ്വീകരിച്ച് മാത്രമേ അവയിൽ തൊടാൻ പാടുള്ളൂ.


Fashion ⏭️

Back to top button