NEWS

‘ഇന്ന് ശക്തമായ നടപടി, പാർലമെന്റിൽ ബിൽ കൊണ്ടുവരും’; വിഡിയോയുമായി പ്രധാനമന്ത്രി


ന്യൂഡൽഹി ∙ ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രതികൾക്കെതിരെ വെള്ളിയാഴ്ചത്തെ കേന്ദ്രമന്ത്രിസഭാ യോഗത്തിൽ കൂടുതൽ ശക്തമായ നടപടികളുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച രാത്രി വൈകി പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചോദ്യപേപ്പർ ചോർച്ചാ കേസുകൾ കൈകാര്യം ചെയ്യാൻ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുമെന്ന് ഡൽഹി ഹൈക്കോടതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എക്സിലൂടെ മോദിയുടെ വിഡിയോ സന്ദേശം എത്തിയത്. വിഷയത്തിൽ ഒരൊറ്റ ദിവസം തന്നെ പ്രധാനമന്ത്രി നടത്തുന്ന രണ്ടാമത്തെ പ്രതികരണമാണിത്.സിജെപിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ ശക്തമായ പ്രതിഷേധം തുടരുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ നിർണായക പ്രഖ്യാപനം. ‘‘സുഹൃത്തുക്കളേ, ചോദ്യപേപ്പർ ചോർച്ച എന്നത് ഒരു ചെറിയ പ്രശ്നമല്ലെന്ന് എനിക്കറിയാം. ലക്ഷക്കണക്കിനു വിദ്യാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇത് കടുത്ത മാനസിക വിഷമമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ രണ്ടര മാസത്തിനിടെ നിരവധി കർശന നടപടികൾ ഞങ്ങൾ കൈക്കൊണ്ടത്. കുറ്റവാളികളെ ഇതിനകം തന്നെ പിടികൂടി ജയിലിലടച്ചിട്ടുണ്ട്. വിദ്യാർഥികളുടെ ഒരു വർഷം പോലും നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തം. അതിനാലാണ് പരീക്ഷകൾ എത്രയും വേഗം വീണ്ടും നടത്താൻ തീരുമാനിച്ചത്’’ – പ്രധാനമന്ത്രി പറഞ്ഞു.


Fashion ⏭️

Back to top button