NEWS

പെരുമ്പളം പാലം: ഉദ്ഘാടനം കഴിഞ്ഞിട്ട് 6 മാസം, നിർമാണ പ്രവൃത്തികൾ ഇനിയും ബാക്കി; 30ന് മുൻപ് പൂർത്തിയാക്കും


പൂച്ചാക്കൽ ∙ പെരുമ്പളം പാലത്തിലെ നിർമാണ പ്രവൃത്തികൾ പൂർണമായും 30ന് മുൻപ് പൂർത്തിയാക്കാൻ കരാർ കമ്പനിയുടെ തീരുമാനം. പാലത്തിന്റെ ടാറിങ്, തെരുവു വിളക്കുകളുടെ സ്ഥാപിക്കൽ തുടങ്ങിയവയാണ് പൂർത്തിയാകാനുള്ളത്. മാർച്ച് 7നാണ് പെരുമ്പളം പാലം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷമേ ടാറിങ് നടക്കൂ എന്നു നേരത്തെ പറഞ്ഞിരുന്നെങ്കിലും മാസങ്ങളായിട്ടും പൂർത്തിയാകാത്തത് യാത്രക്കാരെ വലയ്ക്കുകയും ആക്ഷേപങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു.ഒന്നാം ഘട്ടം ഭാഗികമായേ ടാറിങ് നടന്നിട്ടുള്ളു. അപ്രോച്ച്, സർവീസ് റോഡുകളുടെ അവസാന ഘട്ട പ്രവൃത്തികൾ, പെയിന്റിങ് പൂർത്തിയാക്കൽ തുടങ്ങിയവയുമുണ്ട്. തെരുവു വിളക്കുകൾ സ്ഥാപിക്കൽ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ഉപകരാർ നൽകിയാണ് ചെയ്യിക്കുന്നത്. ഇതിന്റെ കേബിൾ വലിച്ചു. ബാക്കി ജോലികൾ ചെയ്യാനുണ്ട്. ഓർഡർ ചെയ്തിരിക്കുന്ന വിളക്കുകൾ ഉടൻ എത്തുമെന്ന് അധികൃതർ പറയുന്നു.


Fashion ⏭️

Back to top button