NEWS

‘ഇങ്ങനെ അവിടേക്ക് തിരിച്ചുപോകരുത്’; അഫ്ഗാൻ വനിതയുടെ വസ്ത്രത്തിലേക്ക് ചൂണ്ടി പാക്ക് മന്ത്രിയുടെ ‘ആക്ഷൻ’, വിവാദം– വിഡിയോ


വാഷിങ്ടൻ ∙ ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സംഘടനയിലെ പൊതുസഭയുടെ 81-ാമത് സമ്മേളനത്തിനെത്തിയ പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വനിത മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തുകയും അവരുടെ വസ്ത്രധാരണത്തെ കുറിച്ച് പരാമർശം നടത്തുകയും ചെയ്തു. അഫ്ഗാൻ വനിത മാധ്യമ പ്രവർത്തകയെയാണ് ചോദ്യം ചോദിക്കുന്നത് വിലക്കിക്കൊണ്ട് മന്ത്രി ഭീഷണിപ്പെടുത്തിയത്. താലിബാനുമായുള്ള പാക്കിസ്ഥാന്റെ ബന്ധത്തെക്കുറിച്ചും അഫ്ഗാൻ സ്ത്രീകളെ കുറിച്ചുമാണ് മന്ത്രിയോടു ചോദ്യം ചോദിച്ചത്.അഫ്ഗാൻ സ്ത്രീകളോടുള്ള താലിബാൻ സർക്കാരിന്റെ നയത്തിനോടു പാക്ക് സർക്കാരിനു എന്തു സന്ദേശമാണ് നൽകാനുള്ളതെന്നും മുൻപ് സുഹൃത്തുക്കളായിരുന്നപ്പോൾ ഈ വിഷയത്തിൽ എന്തുകൊണ്ട് ഇടപെട്ടില്ല എന്നുമാണ് മാധ്യമപ്രവർത്തക പാക്ക് മന്ത്രിയോട് ചോദിച്ചത്. എന്നാൽ ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകാതെ ഖ്വാജ ആസിഫ് മാധ്യമപ്രവർത്തകയുടെ വസ്ത്രത്തിലേക്കു വിരൽ ചൂണ്ടിയ ശേഷം അവിടേക്ക് ഇങ്ങനെ തിരിച്ചു പോകരുതെന്ന് പറയുകയും അവർ കൊല്ലുമെന്നും കഴുത്തിൽ വിരൽ വച്ച് ആംഗ്യം കാണിക്കുകയും ചെയ്തു. മന്ത്രിയുടെ പ്രതികരണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനത്തിനു ഇടയായിട്ടുണ്ട്.


Fashion ⏭️

Back to top button