NEWS

മുഖ്യമന്ത്രിയുടെ പേരിൽ ‘ധൻ ധൻ യോജന’ ഓൺലൈൻ തട്ടിപ്പ്; യുവാവിന് പണനഷ്ടം


പറവൂർ ∙ മുഖ്യമന്ത്രിയുടെ പേരിൽ സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ച വ്യാജ വാഗ്ദാനത്തിൽ കുടുങ്ങി വടക്കേക്കര മച്ചാംതുരുത്ത് സ്വദേശിയായ യുവാവിന് 2,499 രൂപ ബാങ്ക് അക്കൗണ്ടിൽ നിന്നു നഷ്ടമായി. ‘ധൻ ധൻ യോജന’ പദ്ധതിയിലൂടെ ഓരോ പൗരനും 5,000 രൂപ ലഭിക്കുമെന്ന വ്യാജ ഇൻസ്റ്റഗ്രാം പരസ്യത്തിൽ വിശ്വസിച്ചു ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോഴാണു ബാങ്ക് ഓഫ് ബറോഡയുടെ അക്കൗണ്ടിൽനിന്നു പണം പോയത്. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം റൂറൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ അക്കൗണ്ടിൽ നിന്നുള്ള പണം ക്രെഡിറ്റായ അക്കൗണ്ടിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചു.


Fashion ⏭️

Back to top button