NEWS
‘വിറളിപൂണ്ടാണ് അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നത്’; ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് എൻഎസ്എസ്

കൊല്ലം ∙ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അധിക്ഷേപിച്ച മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് പത്തനാപുരം താലൂക്ക് എൻഎസ്എസ് യൂണിയൻ നേതൃയോഗം. എൻഎസ്എസിനെ തകർക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ ഗണേഷ് കുമാർ പങ്കെടുത്തുവെന്നും സ്വന്തം പ്രവൃത്തികളുടെ ഫലമായാണ് അദ്ദേഹം പൊതുമണ്ഡലങ്ങളിൽ നിന്ന് തിരസ്കരിക്കപ്പെട്ടതെന്നും യോഗം കുറ്റപ്പെടുത്തി. ‘‘വിറളിപൂണ്ടാണ് ഗണേഷ് കുമാർ അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നത്. സ്വന്തം പിതാവിനോട് അദ്ദേഹം എങ്ങനെയാണ് പെരുമാറിയതെന്ന് ജനങ്ങൾക്ക് അറിയാം. ആരെയും എന്തും പറയാമെന്നുള്ള ധാർഷ്ട്യമാണ് അയാൾക്ക്. ഉമ്മൻ ചാണ്ടി, വി.എസ്.അച്യുതാനന്ദൻ, ആർ.ബാലകൃഷ്ണപിള്ള തുടങ്ങിയവരെ നിരന്തരം ആക്ഷേപിച്ച് തന്റെ സംസ്കാരം അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തിയതാണ്.
Fashion ⏭️


