NEWS
യുവതിയെ കൊലപ്പെടുത്തി, മൃതദേഹം മുറിക്കുള്ളിലിട്ട് പൂട്ടി; രക്ഷപ്പെടാൻ 1000 കി.മീ. യാത്ര; പക്ഷേ 5 കുപ്പി മദ്യം കുടുക്കി

ലക്നൗ ∙ നോയിഡയിൽ വച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം ബിഹാർ സ്വദേശി പിടികൊടുക്കാതെ സഞ്ചരിച്ചത് ആയിരം കിലോമീറ്റർ. എന്നാൽ സഞ്ചിയിൽ സൂക്ഷിച്ച 5 കുപ്പി മദ്യം പ്രതിയെ കുടുക്കാൻ പൊലീസിനെ സഹായിച്ചു. ഉത്തർപ്രദേശിലെ ബറോളയിൽ വച്ചാണ് രാമൻ രാജ് എന്നയാൾ അസം സ്വദേശിനിയായ മഹേക് അഹമ്മദ് എന്ന യുവതിയെ കൊലപ്പെടുത്തിയത്. ശേഷം യുവതിയുടെ മൃതദേഹം മുറിക്കകത്തിട്ടു പൂട്ടി രാമൻ രാജ് ഒളിവിൽ പോവുകയായിരുന്നു.പൊലീസ് നൽകുന്ന വിവരം ഇപ്രകാരമാണ്. ബറോളയിലെ വാടക കെട്ടിടത്തിലെ രണ്ട് മുറികളിലാണ് രാമൻ രാജും മഹേക് അഹമ്മദും കഴിഞ്ഞിരുന്നത്. സുഹൃത്തുക്കളായ ഇരുവരും ഓഗസ്റ്റ് 8ന് രാത്രി മദ്യപിച്ചിരുന്നു. എന്നാൽ പിറ്റേന്ന് മഹേകിനെ കാണാതായതോടെ മറ്റൊരു സുഹൃത്തിനു തോന്നിയ സംശയമാണ് കൊലപാതക വിവരം പുറത്തുകൊണ്ടുവന്നത്. രാമൻ രാജിനെയും മഹേകിനെയും രാത്രി ഒരുമിച്ച് കണ്ട സുഹൃത്ത് പിറ്റേന്ന് മഹേകിനെ കാണാതായതോടെ രാമന്റെ മുറിയിൽ അന്വേഷിച്ചെത്തി. എന്നാൽ മുറിയുടെ വാതിൽ പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മുറിക്കകത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
Fashion ⏭️


