NEWS

‘പഴയതുപോലെ ജോലി ചെയ്യാൻ വയ്യ, പുതിയ തലമുറയ്ക്കു ചുമതല കൈമാറാൻ സമയമായി’: ചർച്ചയായി ഗഡ്കരിയുടെ വാക്കുകൾ


മുംബൈ ∙ പഴയതുപോലെ ഇനി ജോലി ചെയ്യാനാകില്ലെന്നും പുതിയ തലമുറയ്ക്കു ചുമതല കൈമാറാൻ സമയമായെന്നുമുള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ (69) വാക്കുകൾ വ്യാപക ചർച്ചയ്ക്കു തുടക്കമിട്ടു. സംഘടനയിൽ അഴിച്ചുപണി നടത്തിയ ബിജെപി, കേന്ദ്ര മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുന്ന പശ്ചാത്തലത്തിലാണു ഗഡ്കരിയുടെ അഭിപ്രായപ്രകടനമെന്ന വ്യാഖ്യാനവുമുണ്ടായി.ഇപ്പോൾ അധികം ജോലി ചെയ്യാൻ കഴിയുന്നില്ല. 30 വർഷമായി പൊതുരംഗത്തു സജീവമാണ്. ഉയർച്ചതാഴ്ചകൾ കണ്ടു. ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു. എന്നാൽ, ഇനി പുതിയ തലമുറയ്ക്കു ചുമതല കൈമാറണമെന്നാണു നാഗ്‌പുരിൽ ഗഡ്കരി തുടങ്ങിയ ലക്ഷ്‌മൺറാവു മങ്കാർ ട്രസ്റ്റിന്റെ ചടങ്ങിൽ പങ്കെടുത്തു പറഞ്ഞത്.


Fashion ⏭️

Back to top button