NEWS
‘താഴെത്തട്ടിലേക്ക് മടങ്ങാൻ ആഗ്രഹം’: കേന്ദ്രമന്ത്രി എൽ.മുരുഗൻ മന്ത്രിസ്ഥാനവും രാജ്യസഭാംഗത്വവും രാജിവച്ചു

ചെന്നൈ∙ വിവരസാങ്കേതിക വകുപ്പ്, പാർലമെന്ററി കാര്യ സഹമന്ത്രി എൽ.മുരുഗൻ രാജിവച്ചു. മന്ത്രിസ്ഥാനവും രാജ്യസഭാംഗത്വവും രാജിവച്ചതായി എക്സിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം അറിയിച്ചത്. മന്ത്രിസഭാ അഴിച്ചുപണിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെയാണ് കേന്ദ്രമന്ത്രിയുടെ രാജി. തമിഴ്നാട്ടിലേക്കു മടങ്ങാൻ അനുവദിക്കണമെന്നു പ്രധാനമന്ത്രിയോട് മുരുഗൻ അഭ്യർഥിച്ചു.‘‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിൽ ഭാരതമാതാവിനെയും തമിഴ്നാടിനെയും സേവിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. ദിവസക്കൂലിക്കു ജോലി ചെയ്യുന്ന തൊഴിലാളികളുടെ മകനിൽനിന്ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിസഭയിൽ സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. ഇപ്പോൾ എനിക്ക് താഴെത്തട്ടിലേക്ക് മടങ്ങാനും നമ്മുടെ പ്രവർത്തകർക്കൊപ്പം നിൽക്കാനും ആഗ്രഹമുണ്ട്. 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്നാട്ടിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനായി മുഴുവൻ സമയവും എന്നെത്തന്നെ അർപ്പിക്കാനും ആഗ്രഹമുണ്ട്’’– മുരുഗൻ എക്സിൽ കുറിച്ചു.
Fashion ⏭️




