NEWS

മുക്കം  പൊലീസ്  സ്റ്റേഷനിലെ  ഗ്രേസ്  എഎസ്‌ഐയെ  കാണാനില്ലെന്ന്  പരാതി

അബ്ദുൾ റഷീദ്

കോഴിക്കോട്: മുക്കം പൊലീസ് സ്റ്റേഷനിലെ ഗ്രേസ് എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി. ബാലുശേരി പൂരത്തുവീട്ടിൽ അബ്ദുൾ റഷീദിനെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. സംഭവത്തിൽ ബാലുശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാവിലെ ആറരയോടെ മകളുമായി ബൈക്കിൽ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു റഷീദ്. പിന്നീട് മകളെ ബാലുശേരി സ്റ്റാന്റിൽ ഇറക്കി. എന്നാൽ അതിനുശേഷം കാണാനില്ലെന്നാണ് പരാതി. മുക്കം സ്റ്റേഷനിലോ വീട്ടിലോ തിരികെയെത്തിയിട്ടില്ലെന്ന് പരാതിയിൽ പറയുന്നു.

റഷീദ് തച്ചംപോയിൽ എന്ന സ്ഥലംവരെ ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി പരിശോധിച്ചതിൽ നിന്ന് പൊലീസിന് ലഭിച്ചു. എന്നാൽ അതിനുശേഷം അദ്ദേഹം എങ്ങോട്ടാണ് പോയതെന്ന് കണ്ടെത്താനായില്ല. റഷീദിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. മൊബൈൽ ഫോൺ ലൊക്കേഷൻ മൈസൂരുവിൽ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം മൈസൂരുവിലേയ്ക്ക് തിരിച്ചിട്ടുണ്ട്.


Source link
NEWS

Back to top button