NEWS

കേസ് അട്ടിമറി: വിശദീകരണം നൽകാതെ അജിത്കുമാർ

തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന” കേസ് അട്ടിമറിച്ചെന്ന എസ്.ഐ.ടി റിപ്പോർട്ടിന്മേൽ ഡി.ജി.പി ആവശ്യപ്പെട്ട വിശദീകരണം ഇന്നലെയും നൽകാതെ എ.ഡി.ജി.പി എം.ആർ അജിത്കുമാർ. കേരളത്തിന് പുറത്ത് സ്വകാര്യ സന്ദർശനത്തിലായിരുന്ന അജിത്കുമാർ തലസ്ഥാനത്ത് തിരിച്ചെത്തിയെങ്കിലും വിശദീകരണം നൽകിയിട്ടില്ല. ഉടനടി വിശദീകരണം നൽകാനായിരുന്നു ഡി.ജി.പിയുടെ നിർദ്ദേശം. അജിത്തിന്റെ വിശദീകരണം ലഭിച്ച ശേഷമേ നടപടിക്ക് ശുപാർശ ചെയ്തുകൊണ്ട് ഡി.ജി.പിക്ക് അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറാനാവൂ.

Read News ⏭️

Back to top button