NEWS

തടി മുതൽ മരത്തിന്റെ ശിഖരങ്ങൾ വരെ നിലം മുട്ടി, മൂട്ടിപ്പഴം; വൈറ്റമിൻ സിയുടെ കലവറ: കിലോയ്ക്ക് 650 രൂപ


മൂവാറ്റുപുഴ ∙ പശ്ചിമഘട്ട വനമേഖലകളിൽ അപൂർവമായി കണ്ടുവരുന്ന ‘മൂട്ടിപ്പഴം’ (മൂട്ടിപ്പുളി) സ്വന്തം കൃഷിയിടത്തിൽ സമൃദ്ധമായി വിളയിച്ചെടുത്ത് ആവോലി പനേലിൽ പി.ജെ. മാത്യുവെന്ന പരമ്പരാഗത കർഷകൻ. തടി മുതൽ മരത്തിന്റെ ശിഖരങ്ങൾ വരെ നിലം മുട്ടി കുലകുലയായി പഴങ്ങൾ നിറഞ്ഞുനിൽക്കുന്ന കാഴ്ച കാണാൻ ഒട്ടേറെപ്പേരാണ് മാത്യുവിന്റെ കൃഷിയിടത്തിലേക്ക് എത്തുന്നത്.തവിട്ടു കലർന്ന ചുവപ്പുനിറത്തിൽ, നെല്ലിക്കയുടെ വലിപ്പത്തിൽ കാണപ്പെടുന്ന ഈ പഴത്തിന് പുളിയും മധുരവും ചവർപ്പും കലർന്ന പ്രത്യേക രുചിയാണ്. വൈറ്റമിൻ സിയുടെ കലവറയായ പഴം ശരീരോഷ്മാവ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും രക്തശുദ്ധി വരുത്താനും ഏറെ ഉത്തമമാണെന്നു പറയപ്പെടുന്നു. മൃദുവായ പുറംതോട് നീക്കി ഉള്ളിലെ മാംസളമായ ഭാഗമാണ് സാധാരണ കഴിക്കുന്നത്. തോട് ഉൾപ്പെടെ ഉപയോഗിച്ച് അച്ചാർ, വൈൻ, ജ്യൂസ് എന്നിവയും നിർമ്മിക്കാറുണ്ട്. കരടി, മാൻ, കുരങ്ങ് തുടങ്ങിയ കാട്ടുമൃഗങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണ് മൂട്ടിപഴം.


Fashion ⏭️

Back to top button