BUSINESS

പ്രവാസികളെ ചേർത്തുപിടിച്ച് സഞ്ജു സാംസൺ; ‘പ്രവാസി നിക്ഷേപം’ ഒത്തൊരുമയുടെ കരുത്തെന്ന് താരം, ഇനി പുതിയ ‘ദൗത്യം’


പ്രവാസികളുടെ കഠിനാധ്വാനവും അതിർവരമ്പുകൾ ഭേദിച്ച് അവർ നാട്ടിലേക്ക് അയയ്ക്കുന്ന പണവും ചേർത്തുനിർത്തലിന്റെ കരുത്താണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ദശലക്ഷക്കണക്കിന് ആളുകളാണ് പ്രവാസലോകത്തുള്ളത്. പ്രവാസിപ്പണം കുടുംബങ്ങൾക്കും സമൂഹത്തിനും നൽകുന്ന പിന്തുണ ഏറെ വിലപ്പെട്ടതാണെന്നും സഞ്ജു സാംസൺ പറഞ്ഞു.ദുബായിയിൽ ഒരു മണി എക്സ്ചേഞ്ചിന്റെ ബ്രാൻഡ് അംബാസഡർ സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിലാണ് താരം ഇക്കാര്യം പറഞ്ഞത്. ഒരുവർഷത്തേക്കാണ് കരാർ. സഞ്ജുവിന്റെ വൈദഗ്ധ്യത്തോടും പ്രൊഫഷണലിസത്തോടും ആത്മസമർപ്പണത്തോടുമുള്ള ആദരവോടെയാണ് അദ്ദേഹത്തെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തതെന്ന് കമ്പനി അധികൃതർ പറഞ്ഞു.സമ്മർദത്തിന് അടിപ്പെടാതെ, ക്രിക്കറ്റ് ആസ്വദിച്ച് കളിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് സഞ്ജു സാംസൺ വ്യക്തമാക്കിയിരുന്നു. എതിർ ടീമിലെ താരങ്ങളോടാണ് മത്സരിക്കേണ്ടത്; അല്ലാതെ സ്വന്തം ടീമിലെ താരങ്ങളോടല്ല. ‘‘ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ക്രിക്കറ്റ് കളിക്കാനാണ് ഇഷ്ടപ്പെടുന്നത്. സഞ്ജു അങ്ങനെ കളിക്കരുത്, ഇങ്ങനെ കളിക്കരുത്. എന്നൊന്നും ആരും പറയേണ്ടതില്ല. എനിക്കറിയാം എങ്ങനെ കളിക്കണം, എങ്ങനെ കളിക്കേണ്ട എന്ന്’’ – സഞ്ജു പറഞ്ഞു.എനിക്ക് ക്രിക്കറ്റ് കൂടുതൽ ആസ്വദിക്കണം. മത്സരങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നതിന് പകരം ക്രിക്കറ്റിനെ കൂടുതൽ ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു – സഞ്ജു പറഞ്ഞു.


Travel ⏭️

Back to top button