NEWS

മുട്ടം  സബ്  ജയിലിൽ  ആത്മഹത്യാശ്രമം; പ്രതി ടോയ്‌ലറ്റ് ക്ലീനർ കുടിച്ചു

പ്രതീകാത്മക ചിത്രം

ഇടുക്കി: എൻഡിപിഎസ് കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന യുവാവ് ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊടുപുഴ മുട്ടം സബ് ജയിലിലാണ് സംഭവം. കൊല്ലം സ്വദേശിയായ യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ടോയ്‌ലറ്റ് ക്ലീനർ കുടിക്കുകയായിരുന്നു. തുടർന്ന് യുവാവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ പ്രതി ചികിത്സയിൽ തുടരുകയാണ്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ്‌ ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471- 2552056)

English Summary

A youth from Kollam, remanded in an NDPS case, attempted suicide by drinking toilet cleaner at Thodupuzha Muttom sub-jail in Idukki. He was immediately transferred to the District Hospital for treatment. The individual is currently undergoing medical care and is reported to be in stable condition following the incident.
RELATED TOPICS: MUTTOM SUB JAIL, MUTTOM JAIL, JAIL INCIDENT KERALA, UNDERTRIAL PRISONER, PRISON NEWS

Read News ⏭️

Back to top button