‘അവധി മാത്രം കൊണ്ട് കാര്യമില്ല. ഫൈനൽ കാണണമെങ്കിൽ സണ്ണിച്ചായൻ കൂടി കനിയണം’; ട്രോളുമായി എംഎം മണി

എംഎം മണി, മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: ലോകകപ്പ് ഫൈനലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിന് പിന്നാലെ വൈദ്യുതിമന്ത്രി സണ്ണി ജോസഫിനെ ട്രോളി മുൻ മന്ത്രി എംഎം മണി. സംസ്ഥാനത്ത് കുറച്ച് ദിവസങ്ങളായി തുടരുന്ന പവർ കട്ടിന്റെ പശ്ചാത്തലത്തിലാണ് ട്രോൾ. അവധി മാത്രം കൊണ്ട് കാര്യമില്ല. ഫൈനൽ കാണണമെങ്കിൽ സണ്ണിച്ചായൻ കൂടി കനിയണമെന്നാണ് മണി ഫേസ്ബുക്കിൽ കുറിച്ചത്.
‘അവധി മാത്രം കൊണ്ട് കാര്യമില്ല. ഫൈനൽ കാണണമെങ്കിൽ സണ്ണിച്ചായൻ കൂടി കനിയണം. കറന്റിനും വേണം ഗ്യാരന്റി’- മണി ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ രണ്ടു കമ്പനികളിൽ നിന്നായി 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ അനുമതി നൽകിയിരുന്നു. ഇന്നലെ പുറത്തിറക്കിയ ഉത്തരവിലാണ് ഈ നിർദേശം. അടുത്ത ദിവസത്തെ വൈദ്യുതിയുടെ കുറവ് തലേദിവസം തന്നെ മുൻകൂട്ടി കണ്ട് സമയം ക്രമീകരിക്കാൻ കഴിയും.
നിയന്ത്രണം വേണ്ടിവന്നാൽ ഒരു പ്രദേശത്ത് ഒരാഴ്ച ഒരേ സമയം പാലിക്കണം. നിലവിൽ കൃത്യമായ സമയം പറയാതെ അരമണിക്കൂർ മുതൽ ഒരു മണിക്കൂറും അതിലധികവും വൈദ്യുതി മുടങ്ങുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഇത് ജനങ്ങളെ വലിയതോതിൽ ദുരിതത്തിൽ ആക്കിയിട്ടുണ്ട്. വൈദ്യുതി മുടക്കം മുൻകൂട്ടി അറിയിക്കണമെന്ന് നിർദ്ദേശം കമ്മിഷൻ നേരത്തെയുള്ള ഉത്തരവിലും ഓർമ്മിപ്പിച്ചിട്ടുണ്ട്.ഇതിനുശേഷവും പെട്ടെന്നുള്ള വൈദ്യുതി മുടക്കം ഉണ്ടാവുന്ന സാഹചര്യത്തിലാണ് ഇന്നലെ വീണ്ടും കെ.എസ്.ഇ.ബിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
English Summary
Former Kerala Minister M.M. Mani criticized Electricity Minister Sunny Joseph on Facebook, highlighting persistent power cuts despite a state holiday for the World Cup final. Mani emphasized that a guaranteed power supply is crucial to watch the match. Kerala is currently grappling with severe power shortages and frequent unannounced outages.
RELATED TOPICS: MM MANI, SUNNY JOSEPH, WORLD CUP FINAL KERALA, MM MANI TROLL, SUNNY JOSEPH TROLL
Read News ⏭️


