NEWS

ഡോണൾഡ് ട്രംപിന്റെ ഹെലികോപ്റ്ററും യാത്രാ വിമാനവും തൊട്ടടുത്ത്; അന്വേഷണം


വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സഞ്ചരിച്ച ഹെലികോപ്റ്ററും യാത്രക്കാരുമായി പോയ വിമാനവും വളരെ അടുത്തേക്ക് എത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വാഷിങ്ടൻ നാഷനൽ എയർപോർട്ടിൽ നിന്നാണ് അമേരിക്കൻ എയർലൈൻസിന്റെ വിമാനം പറന്നുയർന്നത്. വൈറ്റ്ഹൗസിൽനിന്ന് ആൻഡ്രൂസ് എയർഫോഴ്സ് ബേസിലേക്ക് പോവുകയായിരുന്നു ട്രംപിന്റെ ഹെലികോപ്റ്റർ. എയർ ട്രാഫിക് കൺട്രോളർമാരുമായുള്ള ആശയവിനിമയത്തിലെ തടസ്സം കാരണമാണ് പ്രശ്നമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഓഗസ്റ്റ് 4ന് വാഷിങ്ടനിന് മുകളിൽവച്ച് ‘മറൈൻ വൺ’ (പ്രസിഡന്റിന്റെ ഹെലികോപ്റ്റർ) ഒരു യാത്രാ വിമാനത്തിന്റെ വളരെ അടുത്തേക്ക് എത്തിയതായി ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്.


Fashion ⏭️

Back to top button