NEWS

‘അഭിഷേക് ഒരു തെറ്റും ചെയ്തിട്ടില്ല, അവൻ രാഷ്ട്രീയത്തിൽ തുടരും’; പിന്തുണയുമായി മമത


കൊൽക്കത്ത ∙ അനന്തരവനും തൃണമൂൽ കോൺഗ്രസ് നേതാവുമായ അഭിഷേക് ബാനർജിക്ക് പിന്തുണയുമായി പാർട്ടിയുടെ അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി. തൃണമൂൽ കോൺഗ്രസ് പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങൾക്കിടയിലാണ് ഈ നിലപാട്. അഭിഷേക് ബാനർജി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അടുത്ത 50 വർഷം കൂടി അദ്ദേഹം രാഷ്ട്രീയത്തിൽ തുടരുമെന്നും മമത പറഞ്ഞു.”രാഷ്ട്രീയ എതിരാളികൾ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണ്. വിമതർ പാർട്ടി വിട്ടുപോകുന്നത് സംഘടനയെ ദുർബലപ്പെടുത്തില്ല. കാരണം പൂജ്യത്തിൽ നിന്നുപോലും ഈ പ്രസ്ഥാനത്തെ വീണ്ടും പടുത്തുയർത്താൻ കഴിയും. വിമത നേതാക്കളുടെ ലക്ഷ്യം അഭിഷേകാണ്. എന്നാൽ അദ്ദേഹം രാഷ്ട്രീയത്തിൽ തുടരുക തന്നെ ചെയ്യും. അഭിഷേക് ഒഴികഴിവുകൾ പറയുകയാണെന്ന് ഇപ്പോൾ അവകാശപ്പെടുന്നവർ, അദ്ദേഹം അവർക്ക് നേരെ ഒരു കണ്ണാടി പിടിക്കുകയാണെന്ന് ഓർക്കണം. അഭിഷേക് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അവർക്കറിയാം. അതുകൊണ്ടാണല്ലോ അടുത്ത 50 വർഷം അദ്ദേഹം രാഷ്ട്രീയത്തിൽ തുടരുമെന്ന് അവർ ഭയപ്പെടുന്നത്,” മമത പറഞ്ഞു.


Fashion ⏭️

Back to top button