സ്കൂളിലെ ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളൻ കൊണ്ടുപോയി, മോഷണം പാചകപ്പുര കുത്തിത്തുറന്ന്

മോഷ്ടാവ് കുത്തിത്തുറന്ന കോതപറമ്പ് സ്കൂൾ പാചകപ്പുര
തൃശൂർ: കൊടുങ്ങല്ലൂർ കോതപറമ്പിൽ സ്കൂളിലെ ഉച്ചക്കഞ്ഞിക്കായുള്ള അരി മോഷണം പോയി. സ്കൂളിൽ സൂക്ഷിച്ചിരുന്ന അരിയും മസാലകളും പാത്രങ്ങളും അടക്കമാണ് കളവുപോയത്. വാസുദേവ വിലാസം എൽപി സ്കൂളിലാണ് സംഭവം.
സ്കൂളിനോട് ചേർന്നുള്ള പാചകപ്പുരയും സ്റ്റോർ റൂമും കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന അഞ്ച് ചാക്ക് അരിയും മറ്റ് ഭക്ഷണ സാധനങ്ങളും പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളുമാണ് മോഷണം പോയത്. രാവിലെ സ്കൂൾ അധികൃതർ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. തുടർന്ന് മതിലകം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary
Five sacks of rice, spices, and cooking vessels were stolen from Vasudeva Vilasam LP School in Kothaparamba, Kodungallur, Thrissur. Thieves broke into the school’s kitchen and storeroom. The theft, discovered by school authorities in the morning, prompted Mathilakam police to launch an investigation.
RELATED TOPICS: SCHOOL THEFT, SCHOOL KITCHEN BREAK IN, RICE THEFT, SCHOOL MEAL SUPPLIES THEFT
Read News ⏭️


