NEWS

വാളയാറിലെ ജനവാസമേഖലയിൽ പുലിയിറങ്ങി; കാളയെ വലിച്ചിഴച്ച് കൊണ്ടുപോയി ഭക്ഷിച്ചു: ജനം ഭീതിയിൽ


വാളയാർ ∙ കോച്ച് ഫാക്‌ടറിക്കായി ഏറ്റെടുത്ത ഭൂമിക്കു സമീപത്തെ ജനവാസമേഖലയിലിറങ്ങിയ പുലി, കാളയെ കൊന്നുതിന്ന നിലയിൽ. കുരുടിക്കാട് നരകംപുള്ളി ചേമ്പൊറ്റയിലാണു പ്രദേശവാസികളെ മുഴുവൻ ഭീതിയിലാക്കിയ സംഭവം. കൊളയക്കോട് സ്വദേശി അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള ഒന്നരവയസ്സുള്ള കാളയെയാണു പുലി പിടികൂടി ഭക്ഷിച്ചത്. കോച്ച് ഫാക്ടറിക്ക് ഏറ്റെടുത്ത ഭൂമിക്കു സമീപം പുൽക്കാട്ടിൽ മേയാൻവിട്ട കാളയെ തിങ്കളാഴ്ച ഉച്ചയോടെ കാണാതാവുകയായിരുന്നു.തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാത്രിയോടെ പകുതിയിലേറെ ഭക്ഷിച്ച നിലയിൽ കാളയുടെ ജഡം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുറ്റിക്കാട്ടിൽ നിന്നു കണ്ടെത്തി. വനംവകുപ്പ് സംഘം സ്ഥലത്തെത്തി ഉടൻ പരിശോധന നടത്തി. കാളയെ 50 മീറ്ററോളം പുൽക്കാട്ടിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയെന്നും കണ്ടെത്തി. തുടർ പരിശോധനയിൽ കാൽപാടുകൾ കണ്ടെത്താനായില്ലെങ്കിലും കാളയെ പിടികൂടിയ രീതിയും ഭക്ഷിച്ച രീതിയും പുലിയുടേതാണെന്നു സ്ഥിരീകരിച്ചു.


Fashion ⏭️

Back to top button