NEWS

‘സുകുമാരക്കുറുപ്പിന് സഹായം ലഭിച്ചിട്ടുണ്ട്, അല്ലാതെ ഇത്രയും നാൾ ഒളിവിൽ കഴിയില്ല, നീതി ലഭിക്കണം’


ആലപ്പുഴ∙ സുകുമാരക്കുറുപ്പിനെ കണ്ടെത്തണമെന്ന് ചാക്കോയുടെ മകൻ ജിതിൻ. 8 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ 1984 ജനുവരി 22ന് ഫിലിം റപ്രസന്റേറ്റീവ് ആലപ്പുഴ തത്തംപള്ളി കുട്ടിച്ചിറ ആലപ്പാട്ടു വീട്ടിൽ ചാക്കോയെ കാറിനുള്ളിൽ തീയിട്ടു കൊലപ്പെടുത്തിയ കേസിൽ പിടികിട്ടാപ്പുള്ളിയാണ് മുഖ്യപ്രതി സുകുമാരക്കുറുപ്പ്. കുറുപ്പിനെ പിടികൂടണമെന്നത് കുടുംബത്തിന്റെ ഒരുപാട് നാളത്തെ ആവശ്യമാണെന്ന് ജിതിൻ പറഞ്ഞു. അയാളെ പിടിക്കുമെന്ന പ്രതീക്ഷയുണ്ട്. നല്ല ഉദ്യോഗസ്ഥരും കുറുപ്പിനെ സഹായിച്ചവരും ഉണ്ടാകാം. സഹായം ലഭിക്കാതെ ഇത്രയും നാൾ ഒളിവിൽ കഴിയാൻ സാധിക്കില്ല. അച്ഛനെ കൊന്നവരെ കണ്ടെത്തിയത് നല്ല  ഉദ്യോഗസ്ഥരാണ്. അവരെ മറക്കുന്നില്ല. അമ്മയ്ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജിതിൻ പറഞ്ഞു.42 വർഷമായി വട്ടംകറക്കുന്ന കേസ്, അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം അവസാനിപ്പിക്കാൻ പൊലീസ് ഒരുങ്ങുന്നതിനിടെയാണ് അന്വേഷണസംഘത്തിൽ മുൻപ് അംഗമായിരുന്ന പൊലീസുകാരൻ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സുകുമാരക്കുറുപ്പ് ബ്രൂണയ്‌യിൽ ജീവനോടെയുണ്ടെന്നും നിർമാണമേഖലയിൽ ജോലിചെയ്യുകയാണെന്നും റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അലി അക്‌ബർ മാധ്യമങ്ങളോട് പറയുകയായിരുന്നു.


Fashion ⏭️

Back to top button