NEWS

അ‍ജ്ഞാതർ കൊലപ്പെടുത്തിയത് 30 പേരെ; ആക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യ; വെളിപ്പെടുത്തലുമായി ലഷ്കർ ഭീകരൻ


ഇസ്ലാമാബാദ്∙  പാകിസ്ഥാനിൽ‌ അജ്ഞാതരുടെ വെടിയേറ്റ് തങ്ങൾക്കൊപ്പമുള്ള 30 ലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പരസ്യ വെളിപ്പെടുത്തലുമായി ലഷ്കർ ഇ- തൊയ്ബ ഭീകരൻ. ഇന്ത്യ തിരയുന്ന ഭീകരൻ റിസ്വാൻ ഹനീഫാണ് വിഡിയോ സന്ദേശത്തിലൂടെ വെളിപ്പെടുത്തൽ നടത്തിയത്. “കഴിഞ്ഞ മൂന്നു നാല് വർഷത്തിനിടെ 30 ലേറെ അംഗങ്ങളെ നഷ്ടമായി. പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലും വച്ചാണ് ലഷ്കർ സംഘത്തിൽ പെട്ടവർ കൊല്ലപ്പെട്ടത്. പ്രധാനമായും പെഷ്വാർ, കറാച്ചി, റാവൽപിണ്ടി, റാവൽകോട്ട്, മുസാഫിർബാദ് എന്നിവിടങ്ങളിലെ ഭീകരരെയാണ് ലഷ്കറിന് നഷ്ടമായത്”– വിഡിയോയിൽ പറയുന്നു. ആദ്യമായാണ് ലഷ്കറിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു പ്രസ്താവന. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @SILENT BRIEF എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തതാണ്.


Fashion ⏭️

Back to top button