NEWS

കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം അമിത വേഗത; റിപ്പോർട്ട് സമർപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

ബസ് അപകടത്തിൽപ്പെട്ടപ്പോൾ

മലപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തിൽ മോട്ടോർ വാഹന വകുപ്പ് ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു. അപകടകാരണം ബസിന്റെ അമിത വേഗതയെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്. അപകടമുണ്ടായ സ്ഥലത്തിന് സമീപത്തായി രണ്ട് വളവുകളുണ്ട്. ബസ് അമിത വേഗതയിലായിരുന്നതിനാൽ രണ്ടാമത്തെ വളവെത്തിയപ്പോൾ നിയന്ത്രണം നഷ്‌ടപ്പെട്ടു. 50 കിലോമീറ്ററാണ് വളവുകളിൽ അനുവദിച്ചിട്ടുള്ള പരമാവധി വേഗത. എന്നാൽ, ഇതിന്റെ ഇരട്ടി വേഗത്തിലാണ് ബസ് എത്തിയത്. റോഡും ടയറും തമ്മിലുള്ള ഘർഷണം നഷ്‌ടപ്പെട്ടു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

തൃശൂർ – കോഴിക്കോട് റൂട്ടിലോടുന്ന ‘ഡിഫെൻഡർ’ എന്ന സ്വകാര്യ ബസാണ് ദിവസങ്ങൾക്ക് മുമ്പ് അപകടത്തിൽപ്പെട്ടത്. ബസ് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ ഒരാൾ മരിച്ചു. ബസ് ഡ്രൈവറും കണ്ടക്‌ടറും ഉൾപ്പെടെ 26പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്‌ണവ് (31) ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട ബസ് പൂർണമായും തകർന്നു. ബസ് ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തിട്ടുണ്ട്.

English Summary

The Motor Vehicles Department submitted a report on the Kuttippuram bus accident, attributing it to the bus’s excessive speed. The private ‘Defender’ bus was travelling at double the allowed 50 km/h on curves, leading to a loss of control. The accident resulted in one fatality and injuries to 26 people, including the driver, with some seriously hurt. Police registered a case against the driver.
RELATED TOPICS: KUTTIPPURAM BUS ACCIDENT, MOTOR VEHICLE DEPARTMENT REPORT, KERALA BUS ACCIDENT, KUTTIPPURAM ACCIDENT NEWS, BUS ACCIDENT MALAYALAM

Read News ⏭️

Back to top button