NEWS

കുണ്ടന്നൂർ ബൈപാസ് അതിവേഗ പാതയിൽ ആശങ്ക; എങ്ങനെ പ്രവേശിക്കും? ആവശ്യത്തിനു പ്രവേശന കവാടമില്ല


പെരുമ്പാവൂർ ∙ സംസ്ഥാനത്തെ ആദ്യ എട്ടുവരി ഔട്ടർ റിങ് റോഡായ കൊച്ചി ഔട്ടർ റിങ് റോഡിന്റെ (കുണ്ടന്നൂർ ബൈപാസ്) ആദ്യ വിജ്ഞാപനം പുറത്തിറങ്ങിയതോടെ ആശങ്കകളും ഓടിത്തുടങ്ങി. അതിവേഗ പാതയിലേക്ക് പ്രവേശന കവാടമില്ലെന്നതാണു കിഴക്കൻ മേഖലയുടെ ആശങ്ക. കരയാംപറമ്പ്, മറ്റൂർ, പട്ടിമറ്റം, പുത്തൻകുരിശ്, അരൂർ എന്നീ 5 പ്രവേശന കവാടങ്ങളാണു നിശ്ചയിച്ചിരിക്കുന്നത്. ഇതുമൂലം കിഴക്കൻ മേഖലയിൽ നിന്നുള്ള യാത്രക്കാർക്കു ഹൈവേയിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്നാണ് പരാതി.ഹൈവേയുടെ പ്രവേശന കവാടം പെരുമ്പാവൂർ– ആലുവ കെഎസ്ആർടിസി റോഡിലെ മഞ്ഞപ്പെട്ടിയിലോ ആലുവ– മൂന്നാർ റോഡിലെ പോഞ്ഞാശേരിയിലോ അനുവദിക്കണമെന്നാണ് ആവശ്യം. 3a വിജ്‌ഞാപന പ്രകാരം കറുകുറ്റി, തുറവൂർ, അങ്കമാലി, മറ്റൂർ, വടക്കുംഭാഗം, കിഴക്കുംഭാഗം, മാറമ്പിള്ളി, വെങ്ങോല, അറയ്ക്കപ്പടി, പട്ടിമറ്റം, ഐക്കരനാട് നോർത്ത്, ഐക്കരനാട് സൗത്ത്, തിരുവാണിയൂർ, തിരുവാങ്കുളം, കുരിനാട് സൗത്ത്, വടവുകോട്, തിരുവാണിയൂർ, തെക്കുംഭാഗം, മരട്,കുമ്പളം, അരൂർ വില്ലേജുകളിലൂടെയാണു ബൈപാസ് കടന്നുപോകുന്നത്.


Fashion ⏭️

Back to top button